Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൂജ്യം റണ്‍സിനും റെക്കോര്‍ഡ്; ഇന്ത്യയ്‌ക്കെതിരെ നാണക്കേടിന്റെ റെക്കോര്‍ഡുമായി വിന്‍ഡീസ് താരം

ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ആന്റിഗ്വ ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ 75 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡുമായി ബാറ്റിങാരംഭിച്ച ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുകയാണ്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അജിങ്ക്യ രഹാനെ (53*)യും നായകന്‍ വിരാട് കോലിയാണ് (51*) ക്രീസിലുള്ളത്. ആറു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കു ഇപ്പോള്‍ 260 റണ്‍സിന്റെ മികച്ച ലീഡുണ്ട്.

രണ്ടാം ഇന്നിങ്‌സില്‍ സ്‌കോര്‍ 300ന് മുകളില്‍ കടന്നാല്‍ ഇന്ത്യയ്ക്ക് ജയസാധ്യതയേറെയാണ്. നേരത്തെ എട്ടു വിക്കറ്റിന് 189 റണ്‍സെന്ന നിലയില്‍ വിന്‍ഡീസ് മൂന്നാം ദിനം കളി പുന:രാരംഭിച്ചെങ്കിലും കൂടുതല്‍ റണ്‍സ് നേടാനായില്ല. ഒമ്പതാം വിക്കറ്റില്‍ മിഗ്വെല്‍ കമ്മിന്‍സിനെ കൂട്ടുപിടിച്ച് നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ 41 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതില്‍ 39 റണ്‍സും ഹോള്‍ഡര്‍ തന്നെ നേടിയപ്പോള്‍ രണ്ടു റണ്‍സ് എക്സ്ട്രായിനത്തില്‍ ലഭിച്ചതായിരുന്നു.

miguelcummins

ഒന്‍പതാം വിക്കറ്റില്‍ ചെറുത്തുനില്‍പ് നടത്തിയെങ്കിലും വലിയൊരു നാണക്കേടുമായാണ് കമ്മിന്‍സ് മടങ്ങിയത്. 45 പന്തുകള്‍ നേരിട്ട താരത്തിന് ഒരു റണ്‍സ് പോലും നേടാനായില്ല. 95 മിനിറ്റാണ് ക്രീസില്‍ നിന്നത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ കൂടുതല്‍ സമയം ക്രീസില്‍ നിന്നും റണ്ണൊന്നുമെടുക്കാതെ മടങ്ങിയെന്ന കുപ്രസിദ്ധിയില്‍ രണ്ടാം സ്ഥാനത്താണ് കമ്മന്‍സ്. 101 മിനിറ്റില്‍ ക്രിസില്‍ നിന്ന് പൂജ്യനായി മടങ്ങിയ ന്യൂസിലന്‍ഡ് താരം ഗഫ് അലോട്ടിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്.

Story first published: Sunday, August 25, 2019, 11:48 [IST]
Other articles published on Aug 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+