ക്രിസ് ഗെയ്ല്‍ അകത്ത്; ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്സ് ഇന്‍ഡീസ് ടീമായി
കിങ്‌സ്ടൗണ്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. ട്വവന്റി20 ടീമില്‍ ഇടം ലഭിക്കാതിരുന്ന യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനെ വിന്‍ഡീസ് ടീമില്‍ ഉള്‍ക്കൊള്ളിച്ചു.ഏകദിനത്തില്‍ 12 റണ്‍സുകൂടി നേടിയാല്‍ ബ്രയാന്‍ ലാറയ്‌ക്കൊപ്പം 10,405 ഏകദിന റണ്‍സെന്ന നേട്ടത്തിനൊപ്പമെത്താന്‍ ഗെയ്‌ലിനാവും.നേരത്തെ ഏകദിന ലോകകപ്പിലൂടെ വിരമിക്കുന്ന വ്യക്തമാക്കിയിരുന്ന ഗെയ്ല്‍ പിന്നീട് നിലപാട് മാറ്റിയിരുന്നു. ഇന്ത്യക്കെതിരായ പരമ്പര കളിക്കുമെന്ന് ലോകകപ്പിനിടെയാണ് അദ്ദേഹം പറഞ്ഞത്. ഈ പരമ്പരയ്ക്ക് ശേഷം ഗെയ്ല്‍ വിരമിക്കുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍.
ജേസണ്‍ ഹോള്‍ഡര്‍ നായകനായുള്ള വെസ്റ്റ്് ഇന്‍ഡീസ് ടീമില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍,നിക്കോളാസ് പുരാന്‍ തുടങ്ങിയ യുവതാരങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.എന്നാല്‍ മോശം ഫോമിലുള്ള ഡാരന്‍ ബ്രാവോയെ വെസ്റ്റ് ഇന്‍ഡീസ് തഴഞ്ഞു.ലോകകപ്പിനിടെ പരിക്കേറ്റ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസലിന് ഏകദിന ടീമിലും ഇടം കണ്ടെത്താനായില്ല. പരിക്ക് മാറാത്തതാണ് താരത്തിന് വില്ലനാകുന്നത്.മൂന്ന് മത്സരങ്ങളാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കളിക്കുക. ലോകകപ്പില്‍ സെമി ബര്‍ത്തുറപ്പിക്കാതെ വെസ്റ്റ് ഇന്‍ഡീസിന് മടങ്ങേണ്ടി വന്നിരുന്നു. ഇതിന് പരിഹാരമായി സ്വന്തം തട്ടകത്തില്‍ ഇന്ത്യക്കെതിരായ പരമ്പര നേടുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ലക്ഷ്യം.ആഗസ്റ്റ് എട്ടിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

ടീം: ജേസണ്‍ ഹോള്‍ഡര്‍,ക്രിസ് ഗെയ്ല്‍,ജോണ്‍ കാംപ്‌ബെല്‍,എവിന്‍ ലെവിസ്,ഷായ് ഹോപ്,ഷിംറോന്‍ ഹെറ്റ്‌മെയര്‍,നിക്കോളാസ് പുറാന്‍,റോസ്റ്റണ്‍ ചേസ്,ഫാബിയന്‍ അലന്‍,കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്,കീമോ പോള്‍,ഷെല്‍ഡന്‍ കോട്രല്‍,ഓഷ്വാന തോമസ്,കീമാര്‍ റോച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications