ഉത്തേജക മരുന്ന് ഉപയോഗിച്ചു, ഭാരോദ്വഹന താരം സീമയ്ക്ക് നാലു വര്‍ഷം വിലക്ക്
ദില്ലി: ഇന്ത്യയുടെ ഭാരോദ്വഹന താരം സീമയ്ക്ക് നാലു വര്‍ഷം വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ദേശീയ ഉത്തേജകവിരുദ്ധ സമിതി (നാഡ) സീമയെ നാലു വര്‍ഷം വിലക്കിയിരിക്കുന്നത്. ഹൈഡ്രോക്‌സി-4-മെതോക്‌സി ടെമോക്‌സിഫിന്‍, സെറം മെറ്റണോലന്‍, എനബോസറം, സാറം തുടങ്ങിയ നിരോധിത മരുന്നുകളുടെ അംശം സീമയുടെ സാംപിളില്‍ നിന്നും നാഡ കണ്ടെത്തി. ഈ വര്‍ഷം വിശാഖപ്പട്ടണത്തു നടന്ന 34 -മത് വനിതാ ദേശീയ ഭാരോദ്വഹന ചാംപ്യന്‍ഷിപ്പിനിടെ ശേഖരിച്ച സീമയുടെ സാംപിളിലാണ് ഉത്തേജക മരുന്നിന്റെ സാന്നിധ്യം നാഡ തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിയുകയും ചെയ്തു. കായികശേഷി കൂട്ടാനായി നിരോധിത മരുന്ന് ഉപയോഗിച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ ഭാരോദ്വഹന താരം സീമയ്ക്ക് നാലു വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയതായി നാഡ ഔദ്യോഗിക പ്രസ്്താവനയിറക്കി. 2017 കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാവാണ് സീമ. 2018 -ലെ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 75 കിലോ വിഭാഗത്തില്‍ ആറാം സ്ഥാനവും ഇവര്‍ നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications