വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോലി ഏകദിന കരിയറില്‍ എത്ര സെഞ്ച്വറി നേടും? അമ്പരപ്പിക്കുന്ന പ്രവചനവുമായി വസിം ജാഫര്‍

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സെഞ്ച്വറി വരള്‍ച്ചയ്ക്ക് വിരാമമിട്ട് വീണ്ടും ക്രിക്കറ്റ് ലോകത്ത് ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ലോകകപ്പിലെ 10 മത്സരങ്ങളിലും സെഞ്ച്വറി നേടാന്‍ കഴിയാതിരുന്ന കോലി ഗംഭീരമായ പ്രകടനത്തിലൂടെയാണ് വിന്‍ഡീസിനെതിരെ കഴിഞ്ഞദിവസം വീണ്ടും ശതകം നേടിയത്. ഇതോടെ ഏകദിന കരിയറില്‍ 42-ാം സെഞ്ച്വറി സ്വന്തമാക്കിയ കോലി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് ഭേദിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

sachintendulker

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കും

ഏകദിനത്തില്‍ 463 മത്സരങ്ങളിലെ 452 ഇന്നിങ്‌സുകളില്‍നിന്നായി 49 സെഞ്ച്വറികളാണ് സച്ചിന്‍ നേടിയത്. സച്ചിന്റെ പകുതി മത്സരം ആകുമ്പോഴേക്കും കോലി സെഞ്ച്വറിയില്‍ അടുത്തെത്തിക്കഴിഞ്ഞു. 238 മത്സരങ്ങളിലെ 229 ഇന്നിങ്‌സുകളില്‍ നിന്ന് കോലി 42 സെഞ്ച്വറികള്‍ തന്റെ പേരിലാക്കി. ഇതേ ഫോമില്‍ കളിക്കുകയാണെങ്കില്‍ ഈ വര്‍ഷം തന്നെ സച്ചിന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ കോലിക്ക് കഴിഞ്ഞേക്കും.

kohli

കോലി എത്ര സെഞ്ച്വറി നേടും

ഒരുകാലത്തും തകരില്ലെന്നു കരുതിയ സച്ചിന്റെ റെക്കോര്‍ഡ് കോലി മറികടക്കുമ്പോള്‍ കോലി എത്ര സെഞ്ച്വറികള്‍ ഏകദിന കരിയറില്‍ നേടുമെന്നതാണ് ഇപ്പോഴത്തെ സംസാരവിഷയം. മുന്‍ ഇന്ത്യന്‍ താരവും ആഭ്യന്തര ക്രിക്കറ്റിലെ ഒന്നാംകിട കളിക്കാരനുമായ വസിം ജാഫര്‍ ഇക്കാര്യത്തില്‍ വിലയിരുത്തലുകള്‍ നടത്തി. കോലിയുടെ കരിയറിന്റെ ദൈര്‍ഘ്യവും ഫോമും കണക്കിലെടുത്ത് താരം എത്ര സെഞ്ച്വറികള്‍ നേടുമെന്ന് പ്രവചിക്കുകയാണ് ജാഫര്‍.

പ്രോ കബഡി ലീഗ്; ബെംഗളുരുവിന് വീണ്ടും തോല്‍വി, ടൈറ്റന്‍സിന് രണ്ടാം സമനില

wasimjafferandkohli

വസി ജാഫറിന്റെ പ്രവചനം

ഈ രീതിയില്‍ കളിക്കുകയാണെങ്കില്‍ കോലി 75-80 ഏകദിന ശതകങ്ങള്‍ നേടിയാക്കാമെന്ന് വസിം ഉറപ്പിക്കുന്നു. കോലി സെഞ്ച്വറി നേടുന്നത് പുതുമയല്ലാതായതോടെ എത്ര സെഞ്ച്വറികള്‍ എന്നതുമാത്രമേ ഇനി ക്രിക്കറ്റ് ആരാധകരെ അതിശയിപ്പിക്കുകയുള്ളൂ. രഞ്ജി ട്രോഫിയില്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തമായുള്ള വസിം ജാഫറിന്റെ പ്രവചനം ഏറെക്കുറെ ശരിയാകുമെന്നും ഉറപ്പാണ്.

ഐപിഎല്‍ ലേലത്തില്‍ ടീമുകളുടെ നോട്ടം ഈ അഞ്ചു യുവതാരങ്ങളിൽ; ഇവര്‍ കോടികള്‍ വാരും

kohli

വിന്‍ഡീസിനെതിരെ റെക്കോര്‍ഡ്

വിന്‍ഡീസിനെതിരെ സെഞ്ച്വറി നേടിയ കോലി മറ്റൊരു റെക്കോര്‍ഡ് തന്റെ പേരിലാക്കിയിരുന്നു. വെസ്റ്റിന്‍ഡീസിനെതിരേ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന നേട്ടത്തിനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അവകാശിയായത്. പാകിസ്ഥാന്റെ മുന്‍ ഇതിഹാസം ജാവേദ് മിയാന്‍ദാദിന്റെ പേരിലായിരുന്ന 26 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് കോലിക്കു മുന്നില്‍ വഴിമാറി. വിന്‍ഡീസിനെതിരേ 64 ഇന്നിങ്സുകശളില്‍ നിന്നും 1930 റണ്‍സായിരുന്നു മിയാന്‍ദാദിന്റെ പേരിലുണ്ടായിരുന്നത്. എന്നാല്‍ കോലിക്കു 1930 റണ്‍സ് മറികടക്കാന്‍ വെറും 34 ഇന്നിങ്സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂവെന്നതാണ് ശ്രദ്ധേയം.

Story first published: Tuesday, August 13, 2019, 12:53 [IST]
Other articles published on Aug 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X