വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണി തന്നെ നായകന്‍; എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവന്‍ തിരഞ്ഞെടുത്ത് വസിം ജാഫര്‍

മുംബൈ: ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിനൊപ്പം വേണ്ടത്രെ ശോഭിച്ചില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ രാജാവായാണ് വസിം ജാഫറിനെ വാഴ്ത്തപ്പെടുന്നത്. പ്രായം തളര്‍ത്താത്ത പോരാളിയായ വസിം തന്റെ 42ാം വയസിലാണ് ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്. തുടര്‍ന്നും ക്രിക്കറ്റില്‍ സജീവമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനുവേണ്ടിയും കളിച്ചിട്ടുള്ള വസിം ജാഫര്‍ തന്റെ എക്കാലത്തെയും മികച്ച ഐപിഎല്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്.

മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായ എംഎസ് ധോണിയാണ് ജാഫറിന്റെ ടീം നായകന്‍. ഓപ്പണറായി വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലും ഇന്ത്യന്‍ താരവും മുംബൈ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മയെയുമാണ് ജാഫര്‍ തിരഞ്ഞെടുത്തത്. ഐപിഎല്ലില്‍ നിരവധി റെക്കോഡുകളുള്ള താരമാണ് ഗെയ്ല്‍. 125 ഐപിഎല്ലില്‍ നിന്ന് ആറ് സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയും ഗെയ്‌ലിന്റെ അക്കൗണ്ടിലുണ്ട്. 188 ഐപിഎല്ലില്‍ നിന്ന് ഒരു സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയുമാണ് രോഹിത് സ്വന്തമാക്കിയത്. മൂന്നാം നമ്പറില്‍ ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ് വൈസ് ക്യാപ്റ്റനുമായ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയും നാലാം നമ്പറില്‍ ഇന്ത്യയുടെയും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെയും നായകനായ വിരാട് കോലിയേയും ജാഫര്‍ നിര്‍ദേശിക്കുന്നു.

വിലക്ക് അവസാനിച്ചു; ഓസീസ് നായകനായി സ്റ്റീവ് സ്മിത്ത് വീണ്ടുമെത്തുമോ?വിലക്ക് അവസാനിച്ചു; ഓസീസ് നായകനായി സ്റ്റീവ് സ്മിത്ത് വീണ്ടുമെത്തുമോ?

dhoniandwasimjaffer

ടീമിന്റെ വിക്കറ്റ് കീപ്പറും ധോണിയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കരീബിയന്‍ കരുത്ത് ആന്‍ഡ്രേ റസല്‍, മുംബൈ ഇന്ത്യന്‍സിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കാണ് മധ്യനിരയില്‍ സ്ഥാനം നല്‍കിയിരിക്കുന്നത്. ഇരുവരും മീഡിയം പേസ് ബൗളര്‍മാരാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ രവിചന്ദ്ര അശ്വിനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രവീന്ദ്ര ജഡേജയും സ്പിന്നര്‍മാരായി ടീമിലുണ്ട്. പേജ് ബൗളര്‍മാരായി മുംബൈ ഇന്ത്യന്‍സിന്റെ ലസിത് മലിംഗയേയും ജസ്പ്രീത് ബൂംറയേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.ജാഫറിന്റെ ടീമില്‍ എബി ഡിവില്ലിയേഴ്‌സിനെ ഉള്‍പ്പെടുത്തിയില്ല.

42 കാരനായ ജാഫര്‍ ഇന്ത്യക്കുവേണ്ടി 31 ടെസ്റ്റില്‍ നിന്ന് 1944 റണ്‍സും രണ്ട് ഏകദിനത്തില്‍ നിന്ന് 10 റണ്‍സും നേടിയിട്ടുണ്ട്. 260 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുള്ള ജാഫര്‍ 19410 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ 57 സെഞ്ച്വറിയും 91 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 118 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 4849 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ലോകമെങ്ങും കൊറോണ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ ഐപിഎല്‍ നടക്കുന്ന കാര്യത്തില്‍ ആശങ്ക തുടരുകയാണ്. മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ നിലവില്‍ ഏപ്രില്‍ 15ലേക്കാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഈ സമയത്തും മത്സരം തുടങ്ങാനാവില്ല.ഈ സീസണിലെ ഐപിഎല്‍ ഉപേക്ഷിക്കാനാണ് സാധ്യത. അന്തിമ തീരുമാനം വരും ദിവസങ്ങളില്‍ത്തന്നെയുണ്ടാകും.

Story first published: Monday, March 30, 2020, 10:35 [IST]
Other articles published on Mar 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X