വസിം ജാഫറിന് പുതിയ ദൗത്യം; കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിങ് കോച്ച്
മുംബൈ: ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരന്‍ വസിം ജാഫര്‍ ഇനി പരിശീലകന്റെ റോളിലേക്കും. ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിങ് പരിശീലകനായി ജാഫറിനെ നിയമിച്ചു. തങ്ങളുടെ വെബ്‌സൈറ്റിലൂടെയാണ് പഞ്ചാബ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 150 രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ച ആദ്യ താരമെന്ന ബഹുമതി ഈ മാസം ആദ്യം ജാഫര്‍ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ തേടി പുതിയ ദൗത്യമെത്തിയത്.
ഫസ്റ്റ് ക്ലാസ് ക്രിറ്റില്‍ അവിശ്വസനീയ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് ഈ 41-കാരന്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 20,000 റണ്‍സ് തികയ്ക്കാന്‍ ഇനി 853 റണ്‍സ് മാത്രം മതിയാകും. രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ നേടിയ താരവും മറ്റൊരുമല്ല. അനില്‍ കുംബ്ലെയാണ് കിങ്‌സ് ഇലവന്റെ മുഖ്യ പരിശീലകന്‍. കുംബ്ലെയുടെ നിര്‍ദ്ദേശപ്രകാരമാണ് ജാഫര്‍ ബാറ്റിങ് പരിശീലകനം നടത്താന്‍ എത്തുന്നത്.

അനില്‍ കുംബ്ലെയ്ക്ക് ജാഫര്‍ നന്ദി പറഞ്ഞു. കുംബ്ലെയാണ് തന്നെ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടത്. കുംബ്ലെയ്ക്ക് കീഴില്‍ എത്തുന്നത് ബഹുമതിയായി കരുതുന്നു. അദ്ദേഹത്തില്‍നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. നിലവില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് അക്കാദമിയില്‍ ബാറ്റിങ് പരിശീലകനാണ്. ഐപിഎല്ലിലെത്തുന്നത് മികച്ച അവസരമായി കാണുന്നെന്നും ഇവിടെ പരിശീലകനെന്ന നിലയില്‍ പരിചയസമ്പത്തുണ്ടാക്കാനാകും ശ്രമമെന്നും ജാഫര്‍ വ്യക്തമാക്കി. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനുവേണ്ടി മുന്‍ ഇന്ത്യന്‍ താരം കൂടിയായ ജാഫര്‍ നേരത്തെ കളിച്ചിട്ടുണ്ട്. 2008ലെ ആദ്യ സീസണില്‍ 6 കളികളില്‍നിന്നും 115 റണ്‍സാണ് സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications