വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭയെ വസിം ജാഫര്‍ നയിക്കും
ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫിക്കുള്ള വിദര്‍ഭ ടീമിനെ വെറ്ററന്‍ താരം വസിം ജാഫര്‍ നയിക്കും.സ്ഥിരം നായകന്‍ ഫയിസ് ഫസലിന് പരിക്കേറ്റതോടെയാണ് 41കാരനായ ജാഫറിനെ നായകനായി പ്രഖ്യാപിച്ചത്.ഫയിസ് തിരിച്ചെത്തുന്നവരെയാണ് ജാഫറിന് നായകസ്ഥാനമുള്ളത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ റെക്കോഡുകളേറെയുള്ള ജാഫറിന്റെ സാന്നിധ്യം വിദര്‍ഭയ്ക്ക് കരുത്താണ്. ഗ്രൂപ്പ് ബിയില്‍ മഹാരാഷ്ട്ര,ഹിമാചല്‍ പ്രദേശ്,ബറോഡ,ഒഡീഷ,ഉത്തര്‍പ്രദേശ്,ഹരിയാന ടീമുകള്‍ക്കൊപ്പമാണ് വിദര്‍ഭയുള്ളത്.ഇത്തവണ മികച്ച ടീമാണ് വിദര്‍ഭയ്‌ക്കൊപ്പമുള്ളത്.
ദേശീയ ടീമിനൊപ്പം കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാതിരുന്ന ജാഫര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കിരീടംവെക്കാത്ത രാജാവായി വിലസി.ഇന്ത്യക്കുവേണ്ടി 31 ടെസ്റ്റുകളില്‍ നിന്ന് 34.10 ശരാശരിയില്‍ 1944 റണ്‍സാണ് അദ്ദേഹം നേടിയത്.അഞ്ച് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.212 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.രണ്ട് ഏകദിനങ്ങളില്‍ നിന്ന് 10 റണ്‍സും ജാഫറിന്റെ പേരിലുണ്ട്. 253 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ അനുഭവസമ്പത്താണ് ജാഫറിനുള്ളത്. 51.19 ശരാശരിയില്‍ 19147 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

57 സെഞ്ച്വറിയും 88 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.314 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.112 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 45.19 ശരാശരിയില്‍ 4745 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനുവേണ്ടിയും കളിച്ചിട്ടുണ്ട്.സെപ്തംബര്‍ 24നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications