Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മത്സരം കളിച്ചല്ല, മാലിക്കിന് ഡിന്നര്‍ നല്‍കിയാണ് യാത്രയയപ്പ് നല്‍കേണ്ടതെന്ന് വസീം അക്രം

ലണ്ടന്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്‌സ്മാനമാരില്‍ ഒരാളാണ് ഷൊയബ് മാലിക്. ഈ ലോകകപ്പോടെ കളി മതിയാക്കുമെന്ന് മാലിക് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍, ലോകകപ്പില്‍ തിളങ്ങാന്‍ മാലിക്കിന് കഴിഞ്ഞിട്ടില്ല. ആകെ 3 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 8 റണ്‍സ് മാത്രമാണ് സമ്പാദ്യം. രണ്ടു കളികളില്‍ റണ്ണൊന്നുമെടുക്കാനായതുമില്ല.

മാലിക് കളി മതിയാക്കുമ്പോള്‍ ഡിന്നര്‍ നല്‍കി യാത്രയയ്പ്പ് നല്‍കണമെന്നാണ് മുന്‍താരം വസീം അക്രം പറയുന്നത്. യാത്രയയപ്പ് മത്സരം സംഘടിപ്പിച്ചല്ല അത് വേണ്ടതെന്നും അക്രം വ്യക്തമാക്കി. പാക്കിസ്ഥാനുവേണ്ടി ഒട്ടേറെ മത്സരങ്ങള്‍ ജയിപ്പിച്ചിട്ടുള്ള താരമാണ് മാലിക്. എന്നാല്‍, ലോകകപ്പില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഏത് ക്രിക്കറ്റ് താരത്തിന്റെ കരിയറിലും ഇത് സംഭവിക്കാമെന്നും അക്രം പറഞ്ഞു.

wasimakramandshoaibmalik

ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ തോല്‍വി വഴങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിന് ഇരയായ കളിക്കാരനാണ് മാലിക്. ആദ്യ പന്തില്‍തന്നെ മാലിക് പുറത്തായിരുന്നു. ഇതിന് പിന്നാലെ മാലിക് ഭാര്യ സാനിയ മിര്‍സ, സഹകളിക്കാരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് മത്സരത്തിന്റെ തലേദിവസം ഡിന്നര്‍ പാര്‍ട്ടി സംഘടിപ്പിച്ചതിന്റെ വീഡിയോയും പുറത്തുവന്നു. മത്സരത്തിന് തൊട്ടുമുന്‍പ് ഇത്തരം പാര്‍ട്ടികള്‍ നടത്തുന്നത് കളിക്കാരുടെ ശാരീരികക്ഷമതയെ ബാധിക്കുമെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഇതിനെതിരെ നടപടിയെടുത്തിട്ടില്ല. ടീം ഇംഗ്ലണ്ടില്‍ നിന്നും മടങ്ങിയാല്‍ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

Story first published: Friday, July 5, 2019, 17:13 [IST]
Other articles published on Jul 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+