വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതുപോലൊരു അപമാനം മുന്‍പുണ്ടായിട്ടില്ല; മോശം അനുഭവമെന്ന് വസീം അക്രം

ലണ്ടന്‍: മാഞ്ചസ്റ്റര്‍ വിമനത്താവളത്തില്‍വെച്ച് തനിക്കുണ്ടായ അപമാനത്തെക്കുറിച്ച് രൂക്ഷമായി പ്രതികരിച്ച് മുന്‍ പാക്കിസ്ഥാന്‍ പേസര്‍ വസീം അക്രം. തന്റെ ജീവിതത്തില്‍ ഇതുപോലൊരു അപമാനം മുന്‍പുണ്ടായിട്ടില്ലെന്നാണ് അക്രത്തിന്റെ പ്രതികരണം. പ്രമേഹബാധിതനായ അക്രം ബാഗില്‍ ഇന്‍സുലിനുമായി പതിവായി യാത്ര ചെയ്യുന്നയാളാണ്. എന്നാല്‍, വിമാനത്താവളത്തില്‍ അക്രത്തെ തടഞ്ഞുവെക്കുകയായിരുന്നു.

ഹഡ്‌സണ്‍ ഒഡോയി ചെല്‍സിയുമായി കരാര്‍ പുതുക്കി; അഞ്ച് വര്‍ഷംകൂടി തുടരുംഹഡ്‌സണ്‍ ഒഡോയി ചെല്‍സിയുമായി കരാര്‍ പുതുക്കി; അഞ്ച് വര്‍ഷംകൂടി തുടരും

എയര്‍പോര്‍ട്ടില്‍ വെച്ച് തന്നെ അപമാനിക്കുന്നവിധമാണ് ചോദ്യം ചെയ്തതെന്ന് അക്രം പറഞ്ഞു. ബാഗിനുള്ളിലെ സാധനങ്ങളെല്ലാം പുറത്തെടുത്ത് ഒരു പ്ലാസ്റ്റിക് ബാഗിലിട്ടു. കടുത്ത മാനസിക വേദനയാണ് സംഭവം ഉണ്ടാക്കിയതെന്നും അക്രം പറയുന്നു. ലോകത്ത് എവിടെ പോകുമ്പോഴും ഇന്‍സുലിന്‍ ബാഗ് കരുതാറുണ്ട്. പക്ഷെ, മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ പരിശോധകര്‍ ദയാരഹിതമായി തന്നോട് പെരുമാറിയെന്ന് അക്രം ആരോപിക്കുന്നു.

wasim-akram

ഇത്തരമൊരു അനുഭവം മറ്റാര്‍ക്കുമുണ്ടാകരുതെന്നും അക്രം പറഞ്ഞു. വിമാനത്താവള ജീവനക്കാര്‍ അവരുടെ നിലവാരം കാത്തുസൂക്ഷിക്കണമായിരുന്നു. സുരക്ഷാ പരിശോധനയുടെ ഭാഗമാണ് ഇതെന്ന് തനിക്കറിയാം. എന്നാല്‍, അത് യാത്രക്കാരെ അപമാനിച്ചുകൊണ്ടാകരുതെന്നും അക്രം ചൂണ്ടിക്കാട്ടി. താരത്തിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ എയര്‍പോര്‍ട്ട് അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്നും അറിയിച്ചു. പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന അക്രം 104 ടെസ്റ്റില്‍ നിന്ന് 414 വിക്കറ്റെടുത്തിട്ടുണ്ട്. 356 ഏകദിനങ്ങളില്‍ നിന്ന് 502 വിക്കറ്റും സ്വന്തമാക്കി.

Story first published: Wednesday, July 24, 2019, 9:42 [IST]
Other articles published on Jul 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X