വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്മിത്തിന്റെയും വാര്‍ണറിന്റെയും വിലക്ക് പിന്‍വലിക്കുന്നതിനെതിരെ ഇതിഹാസതാരം രംഗത്ത്

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്കു ലഭിച്ച ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും തിരികെ ടീമിലെടുക്കുന്നതിനെതിരെ മുന്‍താരം രംഗത്തെത്തി. ഇരുവരെയും വിലക്കി എട്ടുമാസം കഴിയുമ്പോള്‍ വിലക്ക് പിന്‍വലിക്കാന്‍ ഓസീസ് ക്രിക്കറ്റ് മാനേജ്‌മെന്റ് തയ്യാറെടുക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, അത് പാടില്ലെന്ന് ഇതിഹാസതാരം ഇയാന്‍ ചാപ്പല്‍ പറഞ്ഞു.

സൗഹൃദ ഫുട്‌ബോള്‍: ഗോളടിച്ച് ഗോളി, ജോര്‍ദാന്റെ രണ്ടടിയില്‍ ഇന്ത്യക്ക് അടിത്തെറ്റി (1-2) സൗഹൃദ ഫുട്‌ബോള്‍: ഗോളടിച്ച് ഗോളി, ജോര്‍ദാന്റെ രണ്ടടിയില്‍ ഇന്ത്യക്ക് അടിത്തെറ്റി (1-2)

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് താരങ്ങളെ തിരിച്ചെടുക്കണമെന്നാണ് കളിക്കാരുടെ സംഘടനയുടെ തലവന്‍ ഗ്രെയ് ഡയര്‍ പറയുന്നത്. മൂന്ന് കളിക്കാര്‍ക്കും ശിക്ഷ ലഭിച്ചുകഴിഞ്ഞെന്നാണ് ഗ്രെഗിന്റെ നിലപാട്. ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ ഡേവിഡ് പവീര്‍ ഇതുസംബന്ധിച്ച് സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്. ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് ചെയര്‍മാന്‍ വ്യക്തമാക്കിയത്.

david-warner-steve-smith

മുന്‍ താരങ്ങളായ ഷെയിന്‍ വോണ്‍, ആദം ഗില്‍ക്രിസ്റ്റ്, ഡോങ് വാള്‍ട്ടേര്‍ഴ്‌സ് എന്നിവരും കളിക്കാരുടെ വിലക്ക് പിന്‍വലിക്കണമെന്ന അഭിപ്രായക്കരാണ്. എന്നാല്‍, താരങ്ങള്‍ക്ക് നല്‍കിയ ശിക്ഷാ കാലാവധി ചുരുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഇയാന്‍ ചാപ്പല്‍ പറയുന്നത്. ഓസ്‌ട്രേലിയയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അവരെ തിരിച്ചെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു താരങ്ങളെയും ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയാല്‍ അത് പന്ത് ചുരണ്ടലിനെ അനുകൂലിക്കുന്നതിന് തുല്യമാകും. ജയിക്കാനായി മാത്രം ഇത്തരം തീരുമാനങ്ങളെടുക്കുന്നത് വലിയ പ്രത്യാഘാതമാണുണ്ടാക്കുക. എത്രയാണോ വിലക്ക് ലഭിച്ചത്, അത്രയും കാലത്തേക്ക് അത് തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ പ്രമുഖ താരങ്ങള്‍ക്ക് കളിക്കാന്‍ കഴിയാത്തത് ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ ആറിനാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്.

Story first published: Sunday, November 18, 2018, 8:31 [IST]
Other articles published on Nov 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X