For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈതാനത്ത് വെള്ളവുമായെത്തിയത് പ്രധാനമന്ത്രി; അമ്പരന്ന് ക്രിക്കറ്റ് കളിക്കാരും കാണികളും

Australia PM Scott Morrison Becomes Water Boy For Team | Oneindia Malayalam

സിഡ്‌നി: ക്രിക്കറ്റ് കളിക്കാര്‍ക്ക് മൈതാനത്ത് വെള്ളവുമായി പ്രധാനമന്ത്രി എത്തിയാലോ. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആണ് ക്രിക്കറ്റ് താരങ്ങളെയും കാണികളേയും അമ്പരപ്പിച്ച് വെള്ളവുമായി മൈതാനത്തെത്തിയത്. ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള സന്നാഹമത്സരത്തിലാണ് സംഭവം. ഓസീസ് ടീമിന്റെ മഞ്ഞ തൊപ്പിയണിഞ്ഞ ഗ്രൗണ്ടിലെത്തിയ അദ്ദേഹം താരങ്ങള്‍ക്ക് കൈ കൊടുത്താണ് പിരിഞ്ഞത്.

ശ്രീലങ്കന്‍ ബാറ്റിംഗിന്റെ 16 ാം ഓവറിലായിരുന്നു സംഭവം. ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുത്ത് നില്‍ക്കുമ്പോഴായിരുന്നു ഓസീസ് ടീമിന്റെ മഞ്ഞ തൊപ്പിയണിഞ്ഞ് മോറിസണ്‍ വെള്ളക്കുപ്പിയുമായി ഇറങ്ങിയത്. ക്രിസ് ലിന്‍, ജേസന്‍ സങ്ക തുടങ്ങിയവര്‍ക്കരികിലേക്കാണ് മോറിസണ്‍ ചെന്നത്. മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ലങ്കയെ ഒരു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് 20 ഓവറില്‍ 131 റണ്‍സ് നേടി ഓള്‍ ഔട്ടായി.

scottmorrisononground

വരാനിരിക്കുന്ന പരമ്പരയില്‍ ശ്രീലങ്കയ്ക്ക് ഒരുങ്ങാനുള്ള അവസരമാണിത്. ലങ്കയ്ക്കവേണ്ടി 25 പന്തില്‍ നിന്നും 38 റണ്‍സടിച്ച ഒഷാദ ഫെര്‍ണാണ്ടോ ടോപ് സ്‌കോററായി. ഡിജാലി ബ്ലൂം ഫീല്‍ഡ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ ഓസീസ് നിരയില്‍ രണ്ടുവിക്കറ്റുവീതം വീഴ്ത്തി. ഹാരി നില്‍സണ്‍(79) നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഓസീസിന് ജയം എളുപ്പമാക്കിയത്. ജോര്‍ദന്‍ സില്‍ക്ക്, ക്രിസ് ലിന്‍, ജേസണ്‍ സങ്ക എന്നിവര്‍ രണ്ടക്കം കടന്നില്ല.

Story first published: Friday, October 25, 2019, 14:20 [IST]
Other articles published on Oct 25, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+