For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗംഭീറും അഫ്രീദിയും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള യുദ്ധം അവസാനിപ്പിക്കൂ; അഭ്യര്‍ത്ഥിച്ച് വഖാര്‍ യൂനിസ്

കറാച്ചി: സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുന്നതില്‍ മുന്‍പന്തിയിലാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദിയും. ഇരുരാഷ്ട്രങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പലപ്പോഴും കടുത്ത ഭാഷയില്‍ അഫ്രീദിയെ വിമര്‍ശിച്ച് ഗംഭീര്‍ രംഗത്തെത്താറുണ്ട്. തിരിച്ച് അഫ്രീദിയും സമാനമായ രീതിയിലാണ് പെരുമാറാറുള്ളത്. കളിക്കളത്തിലുണ്ടായിരുന്ന ശത്രുത വിരമിച്ച ശേഷവും ഇരുവരും തുടരുന്നുണ്ടെന്ന് ഇവരുടെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണ്. ഇപ്പോഴിതാ ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലെ പോര് നിര്‍ത്തണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ പാക് പേസ് ബൗളറായ വഖാന്‍ യൂനിസ്.

1

സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇരുവരും നടത്തുന്ന യുദ്ധം അവസാനിപ്പിക്കണമെന്നാണ് വഖാന്‍ അഭ്യര്‍ത്ഥിക്കുന്നത്. എന്റെ അറിവില്‍ ഇരുവരും ബുദ്ധിയും വിവേചനവുമുള്ളവരാണ്. ദയവായി ഇവര്‍ ഇത്തരത്തില്‍ പെരുമാറുന്നത് നിര്‍ത്തണം. നിങ്ങളെക്കുറിച്ച് ലോകം മുഴുവന്‍ ചര്‍ച്ചചെയ്യുന്നുണ്ടെന്ന് മനസിലാക്കണം. ഇന്ത്യയും പാകിസ്താനും ഇനിയും ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കണം. ക്രിക്കറ്റിനുള്ളിലേക്ക് മറ്റ് കാര്യങ്ങള്‍ കൊണ്ടുവരുന്നത് നിര്‍ത്തണം - വഖാര്‍ അഭിപ്രായപ്പെട്ടു. 48കാരനായ വഖാര്‍ പാകിസ്താനുവേണ്ടി 87 ടെസ്റ്റില്‍ നിന്ന് 373 വിക്കറ്റും 262 ഏകദിനത്തില്‍ നിന്ന് 416 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. പാകിസ്താന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളാണ് വഖാര്‍.

2

കഴിഞ്ഞിടെ കശ്മീരിനെക്കുറിച്ച് അഫ്രീദി നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഗൗതം ഗംഭീറും ഹര്‍ഭജന്‍ സിങും അഫ്രീദിയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പാക് അധീന കശ്മീരിലെത്തിയപ്പോഴാണ് അഫ്രീദി വിവാദ പരാമര്‍ശം നടത്തിയത്. ഞാന്‍ നിങ്ങളുടെ സുന്ദര ഗ്രാമത്തിലെത്തിയിരിക്കുന്നുവെന്നും നിങ്ങളെ സന്ദര്‍ശിക്കണമെന്നത് ദീര്‍ഘനാളായുള്ള ആഗ്രഹമാണ്. ഇന്ന് ലോകത്തെ പിടികൂടിയിരിക്കുന്ന മാരകമായ രോഗത്തേക്കാള്‍ വലിയ രോഗം മോദിയുടെ മനസിലുണ്ട്. പാകിസ്താന്റെ ആകെ പട്ടാളക്കാരുടെ എണ്ണമായ ഏഴ് ലക്ഷം സൈനികരെയാണ് മോദി കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്.

3

കശ്മീരികള്‍ പാക് സൈന്യത്തെയാണ് ഇഷ്ടപ്പെടുന്നതെന്നുമാണ് അഫ്രീദി പറഞ്ഞത്. നിലവില്‍ എംപി കൂടിയായ ഗംഭീര്‍ പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനെയും അഫ്രീദിയേയും ജോക്കര്‍മാരെന്നാണ് വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് ഗംഭീറിന്റെ പ്രതികരണം. 20 കോടി ജനങ്ങളുടെ പിന്തുണയുള്ള ഏഴ് ലക്ഷം സൈനികര്‍ പാകിസ്താനുണ്ടെന്നാണ് 16കാരനായ അഫ്രീദി അവകാശപ്പെടുന്നത്. കശ്മീരിനായി 70 വര്‍ഷമായി യാചിക്കുകയാണ്. അഫ്രീദി, ഇമ്രാന്‍ ഖാന്‍, ബജ്വ പോലുള്ള ജോക്കര്‍മാര്‍ക്ക് ഇന്ത്യക്കും നരേന്ദ്ര മോധിക്കുമെതിരേ വിഷം തുപ്പി പാകിസ്താനെ കബളിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ വിധിവരുന്ന വരെ കശ്മീര്‍ ലഭിക്കില്ല. ബംഗ്ലാദേശിന്റെ കാര്യം ഓര്‍മിക്കണമെന്നുമാണ് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചത്. കളിക്കളത്തില്‍ പല തവണ ഇരുവരും വാക്ക് പോരാട്ടത്തിലേര്‍പ്പെട്ടിട്ടുണ്ട്. 38കാരനായ ഗംഭീര്‍ ഇന്ത്യക്കുവേണ്ടി 58 ടെസ്റ്റില്‍ നിന്ന് 4154 റണ്‍സും 147 ഏകദിനത്തില്‍ നിന്ന് 5238 റണ്‍സും നേടിയിട്ടുണ്ട്.

Story first published: Tuesday, June 2, 2020, 12:53 [IST]
Other articles published on Jun 2, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+