ഇന്ത്യ തോറ്റുകൊടുത്തെന്ന് മുന്‍ പാക് ക്യാപ്റ്റന്‍; ഇന്ത്യ ലോകകപ്പിനെത്തിയത് അതിനല്ലെന്ന് മറുപടി
ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ തോറ്റത് സംബന്ധിച്ച് വിവാദം. പാക്കിസ്ഥാന് അനുകൂലമാകാതിരിക്കാന്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ തോല്‍വി വഴങ്ങുകയായിരുന്നെന്നാണ് ആരോപണം ഉയരുന്നത്. ജയിക്കാവുന്ന മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ മെല്ലെപ്പോക്ക് കളി ഇംഗ്ലണ്ടിന് അനുകൂലമാക്കിയെന്ന് പാക് ആരാധകരും ആരോപിക്കുന്നു.

മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ വഖാര്‍ യുനിസ് ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ മത്സരം തോറ്റുകൊടുത്തതായി സൂചിപ്പിച്ച് രംഗത്തെത്തി. ഇന്ത്യയുടെ പേരെടുത്തുപറയാതെയാണ് വഖാറിന്റെ വിമര്‍ശനം. ചാമ്പ്യന്മാരായ ചിലരുടെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് പരിശോധിക്കപ്പെട്ടെന്നും അവര്‍ അതില്‍ പരാജയപ്പെട്ടെന്നും വഖാറിന്റെ ട്വീറ്റില്‍ പറയുന്നു. നിങ്ങള്‍ ആരാണെന്ന് വിലയിരുത്തപ്പെടുന്നത് നിങ്ങളുടെ പ്രവര്‍ത്തിയാണ്. പാക്കിസ്ഥാന്‍ സെമിയില്‍ എത്തുകയോ എത്താതിരിക്കുകയോ ചെയ്താല്‍ അത് തന്നെ അലോസരപ്പെടുത്തുന്നില്ലെന്നും വഖാര്‍ കുറിച്ചു.
അതേസമയം, പാക്കിസ്ഥാനെ സെമിയിലെത്തിക്കാനല്ല ഇന്ത്യ ലോകകപ്പ് കളിക്കുന്നെന്നാണ് സോഷ്യല്‍ മീഡിയയിലെ ഇന്ത്യന്‍ ആരാധകരുടെ മറുപടി. മഹാന്മാരായ പാക് താരങ്ങള്‍ ആദ്യ പാക്കിസ്ഥാനെ ജയിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. മറ്റുള്ളവരുടെ ജയപരാജയങ്ങളെ ആശ്രയിച്ച് ലോകകപ്പില്‍ സെമിയിലെത്തുകയെന്നതിനേക്കാള്‍ സ്വന്തം മത്സരങ്ങള്‍ ജയിക്കുകയാണെന്നും അവര്‍ പറയുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications