ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് വഹാബ് റിയാസ്; ലക്ഷ്യം ട്വന്റി20 ലോകകപ്പ്
കറാച്ചി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി പാകിസ്താന്‍ പേസ് ബൗളര്‍ വഹാബ് റിയാസ്.പരിമിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായാണിത്. പാകിസ്താനിലെ ഫസ്റ്റക്ലാസ് മത്സരങ്ങളില്‍ ഇനി കളിക്കില്ലെന്നും ഇക്കാര്യം പിസിബി അംഗീകരിച്ചതായും 34കാരനായ വഹാബ് പറഞ്ഞു. ഇടം കൈയന്‍ പേസ് ബൗളറായ വഹാബ് അടുത്തവര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള പാകിസ്താന്‍ ടീമില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ്.
'50 ഓവര്‍ 20 ഓവര്‍ മത്സരങ്ങള്‍ കൂടുതല്‍ കളിക്കുകയാണ് ഇനിയുള്ള ലക്ഷ്യം.കായിക ക്ഷമത കാത്തുസൂക്ഷിക്കുക പ്രയാസമേറിയ കാര്യമാണ്.എന്റെ ഈ തീരുമാനത്തിന് പിന്തുണ നല്‍കിയ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പിസിബി) നന്ദി പറയുന്നു'-വഹാബ് പറഞ്ഞു. 2010ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് വഹാബ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്.പാകിസ്താന് വേണ്ടി 27 ടെസ്റ്റുകളില്‍ നിന്നായി 83 വിക്കറ്റും 306 റണ്‍സും വഹാബ് നേടിയിട്ടുണ്ട്.

136 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 441 വിക്കറ്റും അദ്ദേഹം സ്വന്തം പേരിലാക്കിയിട്ടുണ്ട്.2018ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അവസാനമായി വഹാബ് പാക് ജഴ്‌സിയില്‍ ടെസ്റ്റ് കളിച്ചത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോഴും സജീവമായ താരം 87 ഏകദിനത്തില്‍ നിന്ന് 113 വിക്കറ്റും 27 ട്വന്റി20യില്‍ നിന്ന് 28 വിക്കറ്റും നേടിയിട്ടുണ്ട്.ലീഗ് ക്രിക്കറ്റില്‍ സജീവ സാന്നിധ്യമാണ് വഹാബ് റിയാസ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications