Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്ക് ട്രാക്ക് തെറ്റുന്നു, കൂടുതല്‍ ക്ഷമ കാണിക്കണം; ഉപദേശവുമായി ലക്ഷ്മണ്‍

വെല്ലിങ്ടണ്‍: ആധുനിക ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത ബാറ്റിങ് പ്രതിഭാസമായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വിശേഷിപ്പിക്കുന്നത്. ഏത് മൈതാനത്തും ഒരേ പോലെ തിളങ്ങുന്ന കോലിയുടെ സമീപകാല പ്രകടനം അത്ര മികച്ചതല്ല. പഴയ ഫോമിലേക്ക് ഉയരാന്‍ കോലിക്ക് സാധിക്കുന്നില്ല. താരത്തിന്റെ മോശം പ്രകടനത്തിനെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാകവെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരവും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുമായി വി വി എസ് ലക്ഷ്മണ്‍ രംഗത്തെത്തിയിരിക്കുകയാണ്.

Virat Kohli has to show more dicsipline, says VVS Laxman | Oneindia Malayalam

കോലി പഴയ ട്രാക്കിലല്ല പോകുന്നതെന്നും കൂടുതല്‍ ക്ഷമയും ഉത്തരവാദിത്തവും കാണിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. നിലയുറപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ക്രീസിലെത്തിയ ശേഷം കുറച്ച് പന്തുകളെ ബഹുമാനിക്കണം. തുടക്കത്തില്‍ കാണിക്കുന്ന ക്ഷമ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. സ്റ്റംപിന് പുറത്തുവരുന്ന പന്തുകളില്‍ കോലിക്ക് പിഴക്കുന്നു. ഇത് മനസിലാക്കിയ ന്യൂസീലന്‍ഡ് ബൗളര്‍മാര്‍ തുടര്‍ച്ചയായി കോലിക്ക് സ്റ്റംപിന് പുറത്തെറിഞ്ഞ് കോലിയുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും ലക്ഷ്മണ്‍ പറഞ്ഞു.

vvs-laxman

മൂന്നാം ദിനം കളി പിരിഞ്ഞതിന് ശേഷമാണ് ലക്ഷ്മണിന്റെ പ്രതികരണം. വിരാട് കോലിയുടെ ക്യാപ്്റ്റന്‍സിയെയും ലക്ഷ്മണ്‍ ചോദ്യം ചെയ്തു. ന്യൂബോള്‍ പരീക്ഷിക്കുന്നതില്‍ തെറ്റ് പറ്റുന്നു. വാലറ്റത്തെ പെട്ടെന്ന് മടക്കാന്‍ ന്യൂബോളില്‍ സ്പിന്നര്‍മാരെ നിയോഗിച്ചത് മികച്ച തീരുമാനമായിരുന്നില്ലെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. അവസാന 20 ഇന്നിങ്‌സിലും സെഞ്ച്വറി നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ആദ്യ ഇന്നിങ്‌സില്‍ രണ്ട് റണ്‍സിന് പുറത്തായ കോലി രണ്ടാം ഇന്നിങ്‌സില്‍ 43 പന്തില്‍ 19 റണ്‍സ് മാത്രമാണ് നേടിയത്.

Story first published: Monday, February 24, 2020, 8:52 [IST]
Other articles published on Feb 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+