Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരായ പ്രകടനം; തന്ത്രം പറഞ്ഞുതന്നത് ലക്ഷ്മണെന്ന് ബെയര്‍‌സ്റ്റോ

ബര്‍മിങ്ഹാം: ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ മികവുറ്റ കളി കാഴ്ചവെക്കാന്‍ കഴിഞ്ഞതില്‍ മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിന് നന്ദി പറഞ്ഞ് ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോ. ഇന്ത്യന് സ്പിന്നര്‍മാര്‍ക്കെതിരെ കടന്നാക്രമിച്ച ബെയര്‍‌സ്റ്റോവും സഹതാരം ജേസണ്‍ റോയിയും ചേര്‍ന്നാണ് ഇംഗ്ലണ്ടിന് 337 എന്ന കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

jonny-bairstow

ഇന്ത്യയുടെ തുറുപ്പുചീട്ടുകളായ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ചേര്‍ന്ന് മത്സരത്തില്‍ 160 റണ്‍സ് വഴങ്ങുകയും ചെയ്തു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ആക്രമിക്കുകയായിരുന്നു തങ്ങളുടെ തന്ത്രമെന്ന് പിന്നീട് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഇയോയിന്‍ മോര്‍ഗനും പറഞ്ഞു. സ്പിന്നര്‍മാര്‍ക്കെതിരെ ആധിപത്യം സ്ഥാപിക്കാന്‍ തന്നെ സഹായിച്ചത് ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബെയര്‍സ്‌റ്റോ.

മുന്‍ ഇന്ത്യന്‍താരംകൂടിയായ വിവിഎസ് ലക്ഷ്മണ്‍ ആണ് ഇക്കാര്യത്തില്‍ ബെയര്‍സ്‌റ്റോയുടെ ഗുരു. ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സിന്റെ താരമാണ് ബെയര്‍‌സ്റ്റോ. ലക്ഷ്മണ്‍ ടീമിന്റെ മാര്‍ഗനിര്‍ദ്ദേശകനും. ഹൈദരാബാദിനുവേണ്ടി കളിക്കുന്ന അവസരത്തില്‍ ലക്ഷ്മണ്‍ നല്‍കിയ ഉപദേശം ബെയര്‍‌സ്റ്റോവിന് തുണയായെന്നുവേണം കരുതാന്‍. മത്സരത്തില്‍ 10 ഫോറും ആറ് സിക്‌സറുകളുമടക്കം ബെയര്‍സ്‌റ്റോ 111 റണ്‍സെടുത്തിരുന്നു.

യുസ്‌വേന്ദ്ര ചാഹലാണ് കൂടുതല്‍ അടിവാങ്ങിയത്. ചാഹലിനെ നാല് സിക്‌സറടിച്ചപ്പോള്‍ കുല്‍ദീപിനെതിരെ രണ്ടെണ്ണവും അടിച്ചു. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വീകരിക്കവെയാണ് ബെയര്‍‌സ്റ്റോ ലക്ഷ്മണിന്റെ പേര് എടുത്തുപറഞ്ഞത്. സണ്‍റൈസേഴ്‌സില്‍ ഇക്കുറി ആറാഴ്ചയോളം ലക്ഷ്മണിനൊപ്പം ബെയര്‍‌സ്റ്റോവും ഉണ്ടായിരുന്നു. ലോകകപ്പിന് തൊട്ടുമുന്‍പ് നടന്ന ടൂര്‍ണമെന്റിലും ബെയര്‍‌സ്റ്റോ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.

Story first published: Tuesday, July 2, 2019, 11:48 [IST]
Other articles published on Jul 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+