വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫുട്‌ബോള്‍ ലോക ചാമ്പ്യന്മാര്‍ക്ക് ഇനി പുതിയ പരിശീലകന്‍

ന്യൂയോര്‍ക്ക്: വനിതാ ഫുട്‌ബോള്‍ ലോക ചാമ്പ്യന്മാരായ അമേരിക്കയുടെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മാസിഡോണിയക്കാരനായ വ്‌ലാഡ്‌കോ അന്റോണോവ്‌സ്‌കിയാണ് പുതിയ പരിശീലകനെന്ന് അമേരിക്കന്‍ സോക്കര്‍ പ്രസിഡന്റ് കാര്‍ലോസ് കോര്‍ഡെയ്‌റോ അറിയിച്ചു. അമേരിക്കന്‍ വനിതാ സോക്കര്‍ ലീഗില്‍ ഏഴുവര്‍ഷം പരിശീലകനായിരുന്നു അന്റോണോവ്‌സ്‌കി. കന്‍സാസ് സിറ്റിയില്‍ അഞ്ചുവര്‍ഷവും റെയ്ഗന്‍ എഫ്‌സിയില്‍ രണ്ടുവര്‍ഷവും പരിശീലകനായി. രണ്ടുവര്‍ഷം ലീഗിലെ മികച്ച പരിശീലകനുള്ള അവാര്‍ഡും സ്വന്തമാക്കി.

അമേരിക്കന്‍ വനിതാ ഫുട്‌ബോളിനെ അടുത്തറിയാവുന്നതുകൊണ്ടുതന്നെയാണ് അന്റോണോവ്‌സ്‌കിയെ ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചതും. ജില്‍ എല്ലിസിന് പകരക്കാരനായാണ് അന്റോണോവ്‌സ്‌കി എത്തുന്നത്. അമേരിക്കന്‍ വനിതാ ഫുട്‌ബോളിന്റെ എക്കാലത്തെയും മികച്ച പരിശീലകയാണ് ജില്‍ എല്ലിസ്. 106 കളികളില്‍ ടീമിനെ ജയത്തിലെത്തിച്ച എല്ലിസ് ഏഴു തവണമാത്രമാണ് പരാജയമറിഞ്ഞത്. അഞ്ചുവര്‍ഷത്തെ പരിശീലക വേളയില്‍ രണ്ടുതവണ ഫിഫ ലോകകപ്പും നേടിക്കൊടുത്തു.

ഡേ/നൈറ്റ് ടെസ്റ്റ്: പിങ്ക് ബോള്‍ കാരണം നാണംകെടുമോ? ബിസിസിഐക്ക് പുതിയ ആശങ്കഡേ/നൈറ്റ് ടെസ്റ്റ്: പിങ്ക് ബോള്‍ കാരണം നാണംകെടുമോ? ബിസിസിഐക്ക് പുതിയ ആശങ്ക

vlatkoandonovski

അമേരിക്കന്‍ ആഭ്യന്തര വനിതാ ഫുട്‌ബോളിലെ പരിചയമാണ് അന്റോണോവിസ്‌കിയെ തെരഞ്ഞെടുക്കാന്‍ പ്രധാന കാരണമെന്ന് അമേരിക്കന്‍ സോക്കര്‍ പ്രതിനിധി വ്യക്തമാക്കി. കളിക്കാരെ അടുത്തറിയുന്നതും വനിതാ ലീഗിലെ മികവും അദ്ദേഹത്തിന് തുണയായി. മികച്ച ടീമിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് അന്റോണോവ്‌സ്‌ക്കിക്കറിയാം. ടീമിനെ കൂടുതല്‍ വിജയങ്ങളിലേക്ക് നയിക്കാന്‍ പുതിയ പരിശീലകന് കഴിയുമെന്നും അമേരിക്കന്‍ സോക്കര്‍ കരുതുന്നു.

Story first published: Tuesday, October 29, 2019, 14:56 [IST]
Other articles published on Oct 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X