വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അയോധ്യ കേസ്; സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി സെവാഗ്

ഡല്‍ഹി: ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള അയോധ്യയിലെ ബാബ്‌റി മസ്ജിദ് രാമ ജന്മഭൂമി തര്‍ക്കത്തില്‍ സുപ്രീംകോടതി ശനിയാഴ്ച നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കണമെന്നും മുസ്ലീങ്ങള്‍ക്ക് പകരമായി 5 ഏക്കര്‍ സ്ഥലം നല്‍കണമെന്നുമാണ് സുപ്രീംകോടതിയുടെ വിധി. പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ കൂടെ അടിസ്ഥാനത്തിലായിരുന്നു സുപ്രീം കോടതി വിധി പറഞ്ഞത്.

കോടതി വിധിയില്‍ പ്രതികരണവുമായി എത്തിരിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍താരം വിരേന്ദര്‍ സെവാഗ്. തന്റെ ട്വിറ്ററില്‍ ശ്രീരാമന്റെ ചിത്രം പോസ്റ്റ് ചെയ്ത സെവാഗ്, ശ്രീ റാം ജയ് റാം ജയ് ജയ് റാം എന്ന തലക്കെട്ടും നല്‍കിയിട്ടുണ്ട്. സുപ്രീം കോടതിവിധിയില്‍ ആദ്യം പ്രതികരിച്ച പ്രമുഖ കായികതാരമാണ് സെവാഗ്. കോടതിവിധിയില്‍ ആരും വൈകാരികമായി പ്രതികരിക്കരുതെന്ന് സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും അഭ്യര്‍ഥിച്ചിരുന്നു.

സഹലും പ്രശാന്തും തകര്‍ത്തെന്ന് പരിശീലകന്‍; സമനിലയെക്കുറിച്ചും ഷട്ടോരി പറയുന്നു സഹലും പ്രശാന്തും തകര്‍ത്തെന്ന് പരിശീലകന്‍; സമനിലയെക്കുറിച്ചും ഷട്ടോരി പറയുന്നു

sehwagonayodhyaverdict

കോടതി വിധിയെ ഹിന്ദു മുസ്ലീം സംഘടനകളെല്ലാം സ്വാഗതം ചെയ്തു. സുന്നി വഖഫ് ബോര്‍ഡ് കോടതി വിധിയില്‍ തൃപ്തിയില്ലെങ്കിലും വിധി സ്വാഗതം ചെയ്യുന്നുവെന്നാണ് അറിയിച്ചത്. എല്ലാ മതവിഭാഗങ്ങളും രാഷ്ട്രീയ കക്ഷികളും അണികളോട് സമാധാനം നിലനിര്‍ത്തണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. രാമജന്മഭൂമി വിഷയത്തില്‍ ഭാവിയിലും തര്‍ക്കമുണ്ടാകരുതെന്ന അടിസ്ഥാനത്തില്‍കൂടിയാണ് കോടതിവിധി. അതുകൊണ്ടുതന്നെ പ്രശ്‌നത്തിന് ശാശ്വതപരിഹാരം ഉണ്ടാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

sehwagtweetonayodhyaverdict
Story first published: Saturday, November 9, 2019, 14:22 [IST]
Other articles published on Nov 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X