വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷ്മണ്‍ ഇന്ത്യന്‍ ക്രിക്കറ്റിന് അവിസ്മരണീയ സംഭാവനകള്‍ ചെയ്ത താരം: വീരേന്ദര്‍ സെവാഗ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ക്ലാസിക് ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണിനെ വാനോളം പുകഴ്ത്തി ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ ക്രിക്കറ്റിന് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ താരമാണ് ലക്ഷ്മണെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടത്. ട്വിറ്ററിലൂടെയായിരുന്നു സെവാഗിന്റെ അഭിപ്രായ പ്രകടനം. സെവാഗ് സെഞ്ച്വറി നേടിയ ചിത്രത്തിന്റെ ഫോട്ടോയോടൊപ്പം അദ്ദേഹത്തെ പുകഴ്ത്തി ലക്ഷ്മണ്‍ പോസ്റ്റിട്ടിരുന്നു. ഇതിന് സെവാഗ് മറുപടി നല്‍കുകയായിരുന്നു. നിങ്ങളൊരു മഹാനായ സുഹൃത്താണ്.ഇന്ത്യന്‍ ക്രിക്കറ്റിന് മനോഹരമായ സംഭാവനകള്‍ നല്‍കിയ നിങ്ങള്‍ നല്ലൊരു വ്യക്തിയാണെന്നാണ് സെവാഗ് കുറിച്ചത്.

ലക്ഷ്മണ്‍

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ പോരാട്ടത്തിന്റെ മുഖമായിരുന്നു ലക്ഷ്മണ്‍. തകര്‍ന്നുപോയ ടീമിനെ പലപ്പോഴും ഒറ്റയ്ക്ക് രക്ഷപെടുത്തി ലക്ഷ്മണ്‍ കരക്കെത്തിച്ചിട്ടുണ്ട്. സച്ചിനും ദ്രാവിഡിനുമൊപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ തന്റേതായ ഇടം സ്ഥാപിച്ചെടുക്കാനും ലക്ഷ്മണിന് സാധിച്ചു. ഇന്ത്യക്കുവേണ്ടി 134 ടെസ്റ്റില്‍ നിന്ന് 8781 റണ്‍സും 86 ഏകദിനത്തില്‍നിന്ന് 2338 റണ്‍സുമാണ് ലക്ഷ്മണിന്റെ സമ്പാദ്യം. 17 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 56 അര്‍ധ ശതകവും ടെസ്റ്റിലും ആറ് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ഏകദിനത്തിലും അദ്ദേഹം നേടിയിട്ടുണ്ട്. 10 ഐപിഎല്‍ മത്സരങ്ങളും താരം ക്ലാസിച്ചിട്ടുണ്ട്.

സെവാഗ്

സെവാഗ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ആക്രമണത്തിന്റെ മുഖമാണ്. ടെസ്റ്റും ഏകദിനവും ഒരേ ശൈലിയില്‍ കളിക്കുന്ന സെവാഗ് 104 ടെസ്റ്റില്‍ നിന്ന് 8586 റണ്‍സും 251 ഏകദിനത്തില്‍നിന്ന് 8273 റണ്‍സും 19 ടി20യില്‍നിന്ന് 394 റണ്‍സും ഇന്ത്യന്‍ ജേഴ്‌സിയില്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഇന്ത്യക്കുവേണ്ടി ആദ്യമായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ് സെവാഗ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുണ്ട്. 40 ടെസ്റ്റ് വിക്കറ്റും 96 ഏകദിന വിക്കറ്റും സെവാഗിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ക്കുവേണ്ടി സെവാഗ് ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിട്ടുണ്ട്.

പ്രീമിയര്‍ ലീഗ് 17ന് തുടങ്ങും, സിറ്റിയും ആഴ്‌സണലും ആദ്യം നേര്‍ക്കുനേര്‍; ഫിക്‌സചര്‍ തയ്യാര്‍

സെവാഗ്

2015 ഒക്ടോബറിലാണ് സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇന്ത്യക്കുവേണ്ടി അവിസ്മരണീയമായ പ്രകടനങ്ങള്‍ സെവാഗ് പുറത്തെടുത്തിട്ടുണ്ടെങ്കിലും ഇതിനുള്ള അംഗീകാരം അദ്ദേഹത്തിന് ലഭിച്ചില്ല.വിരമിക്കല്‍ മത്സരം പോലും ലഭിച്ചില്ല. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുമായി തനിക്കുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ഇതിന് കാരണമെന്ന് പിന്നീട് സെവാഗ് തന്നെ വെളിപ്പെടുത്തിയിരുന്നു. ധോണിയുടെ ഏകാധിപത്യ സ്വഭാവത്തിനെതിരെയും സെവാഗ് പ്രതികരിച്ചിരുന്നു.

ഇന്ത്യ-ഓസ്‌ട്രേലിയ ടീമിലെ മികച്ച ഫാസ്റ്റ് ബൗളിങ് ആരുടെ? ആകാശ് ചോപ്ര പറയുന്നു

സെവാഗ്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍, പിന്നെ ഞാനും, ഞങ്ങളെ മൂന്ന് പേരെയും ധോണി പരിഗണിച്ചിരുന്നില്ല. ടീമില്‍ നിന്ന് ഒഴിവാക്കുമ്പോഴും റൊട്ടേഴന്‍ പദ്ധതി കൊണ്ടുവന്നപ്പോഴും ഒരിക്കല്‍ പോലും അഭിപ്രായം ചോദിച്ചില്ല. ഇക്കാര്യത്തെക്കുറിച്ച് ഡ്രെസിങ് റൂമില്‍ ചര്‍ച്ചകളൊന്നും ഉണ്ടായില്ല. മാധ്യമങ്ങളില്‍ നിന്നാണ് ഞങ്ങള്‍ ഇക്കാര്യം അറിഞ്ഞത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ മാധ്യമങ്ങളിലൂടെ തങ്ങളെ അപമാനിച്ചു. സ്ലോ ഫീഡര്‍മാരായതിനാലാണ് മൂന്നുപേരെയും ഒരുമിച്ച് ടീമിലേക്ക് പരിഗണിക്കാത്തതെന്ന് ധോണി മാധ്യമങ്ങളോട് പറഞ്ഞുവെന്നും സെവാഗ് വെളിപ്പെടുത്തിയിരുന്നു.

Story first published: Saturday, June 6, 2020, 17:40 [IST]
Other articles published on Jun 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X