For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'അനില്‍ കുംബ്ലെയെ ദേശീയ ടീമിന്റെ സെലക്ഷന്‍ ചെയര്‍മാനാക്കണം'; കോലിക്കും ശാസ്ത്രിക്കും പാരയാകുമോ?

ദില്ലി: ബിസിസിഐ സെലക്ഷന്‍ ചെയര്‍മാനും സംഘവും കാലാവധി കഴിയാനിരിക്കെ പുതിയ ചെയര്‍മാനെയും കമ്മറ്റിയെയും കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായ അനില്‍ കുംബ്ലെയെ സെലക്ഷന്‍ കമ്മറ്റിയുടെ ചെയര്‍മാന്‍ ആക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. എംഎസ്‌കെ പ്രസാദും സംഘവും കളമൊഴിയാനിരിക്കെയാണ് സെവാഗിന്റെ നിര്‍ദ്ദേശം.

കുംബ്ലെ ആ സ്ഥാനത്തേക്കുള്ള ശരിയായ സ്ഥാനാര്‍ഥിയാണെന്ന് സെവാഗ് വ്യക്തമാക്കി. ഇപ്പോഴത്തെ ചെയര്‍മാനും സംഘത്തിനും കളിപരിചയമില്ലാത്തതിനാല്‍ ഏറെ വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു. എന്നാല്‍, കുംബ്ലെയെ പോലൊരു വ്യക്തിക്കെതിരെ അത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരില്ല. മാത്രമല്ല. പരിശീലകനെന്ന നിലയിലും കുംബ്ലെക്ക് പരിചയമുണ്ടെന്നത് സെവാഗ് ചൂണ്ടിക്കാട്ടി.

sehwagandkumble

അതേസമയം, കുംബ്ലെ ഈ ജോലിക്ക് സമ്മതം മൂളുമെന്ന് സെവാഗ് കരുതുന്നില്ല. അതുകൊണ്ടുതന്നെ ബിസിസിഐ സെലക്ടര്‍മാര്‍ക്കുള്ള ശമ്പളം ഉയര്‍ത്തണമെന്നും സെവാഗ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാര്‍ഷിക ശമ്പളമായി ചെയര്‍മാന് ഇപ്പോള്‍ ഒരു കോടി രൂപയാണ് ലഭിക്കുന്നത്. ശമ്പളം ഉയര്‍ത്തുകയാണെങ്കില്‍ മുന്‍ കളിക്കാരും ഈ ജോലിക്കെത്തുമെന്ന് താരം പറയുന്നുണ്ട്. താനും ഒരുപക്ഷെ അവിടെയെത്തിയേക്കാമെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

ചീഫ് സെലക്ടര്‍ ആകണമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും. താനിപ്പോള്‍ കോളം എഴുതുന്നുണ്ട്. കൂടാതെ ടിവി ചാനലുകളില്‍ എത്തുന്നു. ചെയര്‍മാന്‍ ആകുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ തനിക്ക് അത് യോജിക്കുമെന്ന് തോന്നുന്നില്ലെന്നും സെവാഗ് വ്യക്തമാക്കി. നേരത്തെ ഇന്ത്യന്‍ പരിശീലകനായിരുന്നപ്പോള്‍ വിരാട് കോലിയും അനില്‍ കുംബ്ലെയും കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കോലിയുടെ അഭിപ്രായവും മാനിച്ചാണ് രവി ശാസ്ത്രിയെ പരിശീലകനാക്കിയത്. കുംബ്ലെ സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ആക്കിയാല്‍ ടീമില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യതയുമുണ്ട്.

Story first published: Wednesday, August 21, 2019, 17:09 [IST]
Other articles published on Aug 21, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+