ധോണി അഭിപ്രായം ചോദിച്ചിരുന്നില്ല, മാധ്യമങ്ങള്‍ക്ക് മുന്നില്‍ അപമാനിച്ചു, വിമര്‍ശിച്ച് സെവാഗ്
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം എസ് ധോണിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും വെടിക്കെട്ട് ഓപ്പണറുമായി വീരേന്ദര്‍ സെവാഗ്. ധോണിയുടെ ഏകാധിപത്യ സ്വഭാവത്തിനെതിരെയാണ് സെവാഗ് വിമര്‍ശനം ഉന്നയിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍, പിന്നെ ഞാനും, ഞങ്ങളെ മൂന്ന് പേരെയും ധോണി പരിഗണിച്ചിരുന്നില്ല. ടീമില്‍ നിന്ന് ഒഴിവാക്കുമ്പോഴും റൊട്ടേഴന്‍ പദ്ധതി കൊണ്ടുവന്നപ്പോഴും ഒരിക്കല്‍ പോലും അഭിപ്രായം ചോദിച്ചില്ല.
ഇക്കാര്യത്തെക്കുറിച്ച് ഡ്രെസിങ് റൂമില്‍ ചര്‍ച്ചകളൊന്നും ഉണ്ടായില്ല. മാധ്യമങ്ങളില്‍ നിന്നാണ് ഞങ്ങള്‍ ഇക്കാര്യം അറിഞ്ഞത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ മാധ്യമങ്ങളിലൂടെ തങ്ങളെ അപമാനിച്ചു. സ്ലോ ഫീഡര്‍മാരായതിനാലാണ് മൂന്നുപേരെയും ഒരുമിച്ച് ടീമിലേക്ക് പരിഗണിക്കാത്തതെന്ന് ധോണി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ടീം മീറ്റുങ്ങുകളില്‍ ഇതൊന്നും ചര്‍ച്ച ചെയ്തില്ലെന്നും സെവാഗ് ആരോപിച്ചു.

ധോണിയുമായി സെവാഗിന് നേരത്തെമുതല്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ സെവാഗിന് വിരമിക്കല്‍ മത്സരം പോലും ലഭിച്ചിരുന്നില്ല. അതേ സമയം ഇംഗ്ലണ്ട് ഏകദിന ലോകകപ്പിന് ശേഷം ധോണി ഇന്ത്യക്കുവേണ്ടി കളിച്ചിട്ടില്ല. ന്യൂസീലന്‍ഡിനെതിരായ സെമിയിലെ തോല്‍വിക്ക് പിന്നാലെയാണ് ധോണി ഇടവേളയെടുത്തത്. ഇത്തവണത്തെ ഐപിഎല്‍ ധോണിയുടെ ക്രിക്കറ്റ് ഭാവി തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications