വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സച്ചിനും മെസ്സിക്കുമൊപ്പം ഇനി വിരാട് കോലിയും

ലണ്ടന്‍: മെഴുക് പ്രതിമകള്‍ക്ക് പേരുകേട്ട മാഡം ടുസാദ്‌സ് മ്യൂസിയത്തില്‍ ഇനി ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം വിരാട് കോലിയുടെ പ്രതിമയും. ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കപില്‍ ദേവ് എന്നിവര്‍ക്കൊപ്പമാണ് കോലിയും മെഴുകു പ്രതിമയായി മ്യൂസിയത്തില്‍ ഇടംപിടിക്കുക.

മ്യൂസിയത്തിനുവേണ്ടി മെഴുകു പ്രതിമയുണ്ടാക്കുന്ന വിദഗ്ധരുമായി കോലി കൂടിക്കാഴ്ച നടത്തി. പ്രതിമയ്ക്കുവേണ്ടി കോലിയുടെ 200ഓളം അളവുകളും അവര്‍ ശേഖരിച്ചു. മ്യൂസിയത്തില്‍ മെഴുകു പ്രതിമയാകുന്നത് വലിയൊരു ബഹുമതിയാണെന്ന് കോലി പ്രതികരിച്ചു. മ്യൂസിയം അധികൃതര്‍ക്ക് ഇന്ത്യന്‍താരം നന്ദിയും പ്രകാശിപ്പിച്ചു.

viratkohli

ലണ്ടന്‍ ആസ്ഥാനമായ മ്യൂസിയത്തിന്റെ ദില്ലിയിലെ സ്ഥാപനത്തിലാണ് കോലിയുടെ പ്രതിമ സ്ഥാപിക്കുക. ഇതുവരെ 22 പേരുടെ പ്രതിമകള്‍ ഇവിടെയുണ്ട്. പ്രശസ്തരായ കായിക താരങ്ങള്‍, സിനിമാ താരങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ അറിയപ്പെടുന്ന വ്യക്തികള്‍ എന്നിവരെയെല്ലാമാണ് പ്രതിമകള്‍ക്കായി തെരഞ്ഞെടുക്കുന്നത്. മ്യൂസിയത്തിന്റെ ലണ്ടന്‍ ആസ്ഥാനത്ത് ബോളിവുഡിലെ അമിതാബ് ബച്ചന്‍, ഐശ്വര്യ റായ്, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, മാധുരി ദീക്ഷിത്, കത്രീന കൈഫ് തുടങ്ങിയവര്‍ ഇടംനേടിയിട്ടുണ്ട്.

Story first published: Thursday, March 29, 2018, 9:07 [IST]
Other articles published on Mar 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X