യുവരാജിന്റെ വിരമിക്കലില്‍ മുന്‍ സഹതാരങ്ങളുടെ പ്രതികരണം; ഒപ്പം 6 സിക്‌സര്‍ വഴങ്ങിയ ബ്രോഡും
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നു. ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമില്‍ ഇല്ലാതാരുന്ന യുവിയുടെ വിരമിക്കല്‍ ഈവര്‍ഷം ഉണ്ടാകുമെന്ന് നേരത്തെതന്നെ സൂചനയുണ്ടായിരുന്നു. ലോകകപ്പിന് ശേഷം വിരമിക്കുമെന്നായിരുന്നു യുവരാജ് നേരത്തെ പറഞ്ഞിരുന്നത്.
ഇന്ത്യ രണ്ട് ലോകകപ്പുകള്‍ നേടിയപ്പോള്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് യുവരാജ്. കയറ്റങ്ങളും ഇറക്കങ്ങളും തിരിച്ചുവരവും കണ്ട യുവിയുടെ ബാറ്റിങ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉണ്ടാകില്ല. ആദ്യ ടി20 ലോകകപ്പില്‍ തന്നെ ഒരോവറിലെ ആറു പന്തും സിക്‌സറിടിച്ച് യുവരാജ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. യുവരാജിന്റെ വിരമിക്കല്‍ തീരുമാനത്തില്‍ മുന്‍ സഹതാരങ്ങളും രംഗത്തെത്തി.
വിരാട് കോലിയും സെവാഗും
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ട്വിറ്ററിലൂടെ യുവിയെ ആശംസകളറിയിച്ചു. അതിമനോഹരമായ കരിയറായിരുന്നു യുവരാജിന്റേതെന്ന് കോലി കുറിച്ചു. ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒട്ടേറെ വിജയങ്ങള്‍ നമുക്ക് സമ്മാനിച്ചു. നല്ലൊരു ഭാവി ജീവിതം ആശംസിക്കുന്നതായും യുവി പറഞ്ഞു. യുവരാജ് സിങ്ങിനെപ്പോലെയുള്ള കളിക്കാര്‍ അപൂര്‍വമാണെന്നാണ് വിരേന്ദര്‍ സെവാഗിന്റെ ട്വീറ്റ്. യുവി ഹൃദയങ്ങളില്‍ ഇടംപിടിച്ചവനാണ്. എല്ലാ ആശംസയും നേരുന്നതായും സെവാഗ് ട്വീറ്റ് ചെയ്തു.

സുരേഷ് റെയ്‌നയുടെ ആശംസ
ഒരു യുഗം അവസാനിച്ചെന്നാണ് സുരേഷ് റെയ്‌നയുടെ പ്രതികരണം. മനോഹരങ്ങളായ സിക്‌സറുകള്‍, അസാധ്യമായ ക്യാച്ചുകള്‍ എല്ലാ യുവരാജിന് സ്വന്തമാണ്. എല്ലാ കളിക്കാര്‍ക്കും യുവി പ്രചോദനമാണ്. രണ്ടാം ഇന്നിങ്‌സിന് എല്ലാ ആശംസകളും, റെയ്‌ന പറഞ്ഞു. ഗൗതം ഗംഭീര്‍, വിവിഎസ് ലക്ഷ്മണ്‍, ആകാശ് ചോപ്ര, ആര്‍ പി സിങ്, മുഹമ്മദ് കൈഫ് തുടങ്ങിയവരെല്ലാം യുവിക്ക് ആശംസകളുമായെത്തി.

സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ പ്രതികരണം
യുവരാജിന്റെ കരിയറില്‍ ഒരിക്കലും മറക്കാത്ത ആറു സിക്‌സറുകള്‍ ഇംഗ്ലീഷ് ബൗളര്‍ സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ പന്തിലായിരുന്നു. ടി20 ലോകകപ്പില്‍ യുവരാജിന്റെ റെക്കോര്‍ഡ് പ്രകടനത്തില്‍ തകര്‍ന്നെങ്കിലും അന്നത്തെ മത്സരത്തിനുശേഷം ഒപ്പമെടുത്ത ചിത്രവുമായാണ് ബ്രോഡ് ഇസ്റ്റഗ്രാമിലെത്തിയത്. അന്ന് ഫ്‌ളിന്റോഫുമായുള്ള തര്‍ക്കത്തിന്റെ ദേഷ്യം തീര്‍ത്തത് ബ്രോഡിന്റെ ഓവറിലായിരുന്നു. ബ്രോഡ് പിന്നീട് ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായി.
View this post on InstagramEnjoy retirement Legend @yuvisofficial 🙌🏻 🏏
A post shared by Stuart Broad (@stuartbroad8) on
End of an era! Yuvi pa, ur ability with the bat, the glorious 6s, the impeccable catches & the good times we've had, will be missed beyond years. The class & grit u brought to the field will be an inspiration forever. Thank u, @YUVSTRONG12 Have an equally remarkable 2nd innings! pic.twitter.com/ZWNeC9WkZL
— Suresh Raina🇮🇳 (@ImRaina) June 10, 2019
Players will come and go,but players like @YUVSTRONG12 are very rare to find. Gone through many difficult times but thrashed disease,thrashed bowlers & won hearts. Inspired so many people with his fight & will-power. Wish you the best in life,Yuvi #YuvrajSingh. Best wishes always pic.twitter.com/sUNAoTyNa8
— Virender Sehwag (@virendersehwag) June 10, 2019
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications