തന്റെ സ്‌ക്വാഡിന്റെ ചിത്രം പുറത്തുവിട്ട് കോലി; രോഹിത്തിനുള്ള മറുപടിയോ? രോഹിത് എവിടെയെന്ന് ആരാധകര്‍
ഫ്‌ളോറിഡ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കലഹമുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ കോലി പുറത്തുവിട്ട ചിത്രം വിവാദമാക്കി ആരാധകര്‍. അമേരിക്കയില്‍ ക്രിക്കറ്റ് കളിക്കാനെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങളില്‍ ചിലരുടെ ചിത്രമാണ് കോലി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സ്‌ക്വാഡ് എന്ന തലക്കെട്ടും ചിത്രത്തിന് നല്‍കിയിരുന്നു. എന്നാല്‍, രോഹിത് ശര്‍മ ചിത്രത്തിലില്ലാത്തത് ആരാധകരെ ചൊടിപ്പിച്ചു.
വെസ്റ്റിന്‍ഡീസിനെതിരെ ഫ്‌ളോറിഡയില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായാണ് ടീം അമേരിക്കയിലെത്തിയത്. പരിശീലനത്തിനിടെയായിരുന്നു ഡ്രസ്സിങ് റൂമില്‍ നിന്നും കോലി കളിക്കാര്‍ക്കൊപ്പം ചിത്രമെടുത്തത്. രവീന്ദ്ര ജഡേജ, നവദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ്, ശ്രേയസ് അയ്യര്‍, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ ചിത്രത്തിലുണ്ടായിരുന്നു.

രോഹിത് എവിടെയെന്ന് ആരാധകര്‍
രോഹിത് ശര്‍മയെവിടെയെന്ന് ചോദിച്ച് ആരാധകര്‍ കമന്റ് ചെയ്യുകയും ട്രോള്‍ പോസ്റ്റുകളാല്‍ മറുപടി നല്‍കുകയും ചെയ്യുകയാണിപ്പോള്‍. അതേസമയം, രോഹിത്തുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കോലി വ്യക്തമാക്കിയിരുന്നു. ഇത്തരം വാര്‍ത്തകള്‍ കള്ളപ്രചരണമാണെന്നും ടീം തുടര്‍വിജയങ്ങള്‍ നേടുന്നത് ടീമിന്റെ ഒത്തൊരുമകൊണ്ടുകൂടിയാണെന്നും ക്യാപ്റ്റന്‍ അമേരിക്കയിലേക്ക് യാത്രതിരിക്കും മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രോഹിത്തിനുള്ള മറുപടിയോ
കഴിഞ്ഞദിവസം രോഹിത് ശര്‍മ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് മറുപടിയാണോ കോലിയുടേതെന്ന് സംശയിക്കുന്ന ആരാധകരുണ്ട്. ടീമിനുവേണ്ടി മൈതാനത്തേക്ക് കളിക്കാനിറങ്ങുന്ന ചിത്രം പങ്കുവെച്ച രോഹിത് രണ്ട് വാചകങ്ങളും കുറിച്ചിട്ടിരുന്നു. ഞാന്‍ കളിക്കാനിറങ്ങിയത് ടീമിനുവേണ്ടി മാത്രമല്ല, രാജ്യത്തിനുവേണ്ടിയാണ് എന്നാണ് രോഹിത് ട്വിറ്ററില്‍ കുറിച്ചത്.
രോഹിത്തിന്റെ പോസ്റ്റില്‍ സംശയം
കോലിയുമായി പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ രോഹിത് ശര്‍മ താന്‍ രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നത് എന്നു പറഞ്ഞ് ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തത് ആരാധകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയാക്കി. വിരാട് കോലിയെ മാറ്റി രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കണമെന്ന ഒരുവിഭാഗത്തിന്റെ ആവശ്യത്തിന് സെലക്ടര്‍മാര്‍ തയ്യാറാകാത്തത് രോഹിത്തിന്റെ പോസ്റ്റുമായി ബന്ധമുണ്ടെന്നും ചിലര്‍ പറയുന്നു.

തര്‍ക്കത്തില്‍ ഇടപെട്ട് ബിസിസിഐ
ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് മത്സരത്തില്‍ തോറ്റശേഷമാണ് കോലിയും രോഹിത്തും തമ്മില്‍ പ്രശ്‌നമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇവര്‍ക്കിടയിലെ ഭിന്നത പരിഹരിക്കാന്‍ ബിസിസിഐ നേരിട്ട് ഇടപെടുന്നതായും സൂചനയുണ്ടായിരുന്നു. ടീമില്‍ തര്‍ക്കമുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇന്ത്യ വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി തിരിച്ചത്. പര്യടനത്തില്‍ കളിക്കാരെ നിരീക്ഷിക്കാന്‍ ബിസിസിഐ അംഗം എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications