Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്ക് ഇന്ന് 32ാം ജന്മദിനം; ആശംസകളുമായി കായിക ലോകം, ആഘോഷമാക്കി ആരാധകര്‍

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലിക്ക് ഇന്ന് 32ാം ജന്മദിനം. ആക്രമണോത്സകതകൊണ്ട് വിമര്‍ശനവും കൈയടിയും ഒരുപോലെ ഏറ്റുവാങ്ങി ക്രിക്കറ്റിലെ രാജാവായി കോലി അടക്കിഭരിച്ചുകൊണ്ടിരിക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനായാണ് കോലിയെ വാഴ്ത്തുന്നത്. നിലവില്‍ ഐപിഎല്ലിന്റെ ഭാഗമായി യുഎഇയിലാണ് കോലിയുള്ളത്. കോലി നായകനായ ആര്‍സിബി ഇത്തവണ പ്ലേ ഓഫില്‍ കടന്നിട്ടുണ്ട്. ഇന്ത്യന്‍ നായകന് കായിക ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആശംസാ പ്രവാഹമാണ്.

മുന്‍ ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും ഉള്‍പ്പെടെ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ കോലിക്ക് ആശംസ നേര്‍ന്നത്. വിവിഎസ് ലക്ഷ്മണ്‍, യുവരാജ് സിങ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി, സുരേഷ് റെയ്‌ന, വൃദ്ധിമാന്‍ സാഹ, മുഹമ്മദ് ഷമി തുടങ്ങിയവരെല്ലാം കോലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നായകന് ജന്മദിനാശംകള്‍ നേര്‍ന്നത്. കോലിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു ബിസിസി ഐയുടെട്വീറ്റ്.

kohli

2011ലെ ലോകകപ്പ് ജേതാവ്,അന്താരാഷ്ട്ര ക്രിക്കറ്റില്‍ 21901 റണ്‍സ് 70 സെഞ്ച്വറി,ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ ടെസ്റ്റ് ജയം,പുരുഷ ടി20യിലെ ടോപ് സ്‌കോറര്‍ ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോലിക്ക് ജന്മദിനാശംസകള്‍ നേരുന്നുവെന്നാണ് ബിസിസിഐ കുറിച്ചത്. എല്ലാവരും കോലിക്ക് ഇനിയും വിജയങ്ങള്‍ ഉണ്ടാകട്ടെയെന്നാണ് കൂടുതലായും ജന്മദിനത്തില്‍ ആശംസ നേര്‍ന്നത്. 'ഇനിയും ഉയര്‍ന്ന സന്തോഷവും വിജയങ്ങളും സ്‌നേഹവും കണ്ടെത്താന്‍ സാധിക്കട്ടെയെന്നായിരുന്നു ലക്ഷ്മണിന്റെ ട്വീറ്റ്.'മഹാനായ ഇന്ത്യന്‍ ബാറ്റ്‌സ്മാന് ജന്മദിനാശംസകള്‍' എന്നാണ് യുവരാജ് കുറിച്ചത്.

കോലിയുടെ ഫിറ്റ്‌നസിനെയും അര്‍പ്പണ ബോധത്തെയും പുകഴ്ത്തിയായിരുന്നു രവി ശാസ്ത്രിയുടെ ട്വീറ്റ്. 'ഫിറ്റ്‌നസിലെ സ്റ്റാന്റേര്‍ഡിലും പ്രവര്‍ത്തികളിലെ സത്യസന്ധതിയിലും എക്കാലത്തെയും ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും ചെറുപ്പത്തില്‍ തന്നെ മഹത്വം നേടിയെടുക്കുകയും ചെയത് ഒരാള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു. ദൈവനം അനുഗ്രഹിക്കട്ടെ'-എന്നായിരുന്നു രവി ശാസ്ത്രിയുടെ പോസ്റ്റ്. ഇനിയും ഏറെ വിജയങ്ങള്‍ മുന്നോട്ട് നേടാന്‍ സാധിക്കട്ടെയെന്നാണ് റെയ്‌ന ആശംസ നേര്‍ന്നത്. മനോഹരമായ ജന്മദിനം ആശംസിക്കുന്നതോടൊപ്പം സ്‌നേഹത്തോടെ ഒരുപാട് നന്മകളും ആശംസിക്കുന്നുവെന്നാണ് സാഹ കുറിച്ചത്.

bccitweet

കോലിക്ക് ആര്‍സിബി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആശംസ നേര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒൗദ്യോഗിക അക്കൗണ്ടിലൂടെയും കോലിക്ക് ആശംസ നേര്‍ന്നിട്ടുണ്ട്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള താരമാണ് കോലി. ഇത്തവണയും ശ്രദ്ധേയ പ്രകടനമാണ് കോലി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. കോലിയുടെ ജന്മദിനം സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. കിങ് എന്ന് വിശേഷിപ്പിക്കുന്ന ട്രിബ്യൂട്ടും പോസ്റ്ററുകളുമായാണ് കോലിയുടെ ജന്മദിനം ആരാധകര്‍ ആഘോഷിക്കുന്നത്.

Story first published: Thursday, November 5, 2020, 11:49 [IST]
Other articles published on Nov 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+