Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഹമ്മദ് സിറാജിന്റെ വീട്ടില്‍നിന്നും കോലിക്ക് വയറുനിറയെ ബിരിയാണി

IPL 2018 : സിറാജിന്റെ വീട്ടിൽ ബിരിയാണി കഴിച്ച് കോലിയും കൂട്ടരും | Oneindia Malayalam

ഹൈദരാബാദ്: ഐപിഎല്ലില്‍ ശരാശരി പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിനെ അതൊന്നും കാര്യമായി അലട്ടുന്നില്ല. പതിവ് ഐപിഎല്‍ പാര്‍ട്ടികളും മറ്റും ടീം സജീവമാണ്. ടീമംഗം മുഹമ്മദ് സിറാജിന്റെ വീട്ടിലായിരുന്നു കഴിഞ്ഞദിവസം കളിക്കാര്‍ക്കെല്ലാം ഡിന്നറൊരുക്കിയത്.

ഹൈദരാബാദില്‍ കളിക്കാനെത്തിയ ബാംഗ്ലൂര്‍ ടീം അംഗങ്ങള്‍ക്ക് സിറാജ് നല്‍കിയതാകട്ടെ വയറുനിറയെ ഹൈദരാബാദ് ബിരിയാണിയും. സ്ഥലപ്പേരില്‍ പ്രസിദ്ധമായ ബിരിയാണി കളിക്കാര്‍ ആസ്വദിച്ച് കഴിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മറ്റു കളിക്കാരുമെല്ലാം പ്രാക്ടീസിനുശേഷം സിറാജിന്റെ വീട്ടില്‍ വിരുന്നിനെത്തുകയായിരുന്നു.

viratkohli

ബിരിയാണി കൂടാതെ ഹൈദരാബാദിന്റെ ചില സ്‌പെഷന്‍ ഇനങ്ങളും കളിക്കാര്‍ക്കായി തയ്യാറാക്കിയിരുന്നു. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാനാണ് ബാംഗ്ലൂര്‍ ടീം ഹൈദരാബാദിലെത്തിയത്. 2017ലാണ് സിറാജ് ആദ്യമായി ഐപിഎല്ലില്‍ അരങ്ങേറുന്നത്. 2.6 കോടിക്ക് ഹൈദരാബാദ് ടീമിലെത്തിയ താരം ആ വര്‍ഷം ഇന്ത്യന്‍ടീമിലും അരങ്ങേറി.

2018ല്‍ യുവതാരത്തെ 2.6 കോടിക്കുതന്നെ ബാംഗ്ലൂര്‍ സ്വന്തമാക്കി. സീസണില്‍ അത്ര നല്ല പ്രകടനമല്ല സിറാജിന്റേത്. ആറു മത്സരങ്ങളില്‍നിന്നായി നാല് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്തിയത്. ഹൈദരാബാദിനെതിരെ തിങ്കളാഴ്ച നടക്കുന്ന മത്സരം ബാംഗ്ലൂരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ക്യാപ്റ്റന്‍ വിരാട് കോലിയും, എബി ഡി വില്ലിയേഴ്‌സും അവസരത്തിനൊത്തുയരുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

Story first published: Monday, May 7, 2018, 17:51 [IST]
Other articles published on May 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+