വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയ്ക്ക് അഞ്ച് ടെസ്റ്റ് കേന്ദ്രങ്ങള്‍ മതിയെന്ന് വിരാട് കോലി; കേരളത്തിന് തിരിച്ചടിയാകും

ദില്ലി: ഇന്ത്യയില്‍ 15 കേന്ദ്രങ്ങളില്‍ ടെസ്റ്റ് മത്സരങ്ങള്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നടത്തുന്നതിനെതിരെ ക്യാപ്റ്റന്‍ വിരാട് കോലി. അഞ്ചു കേന്ദ്രങ്ങളില്‍ സ്ഥിരമായി ടെസ്റ്റ് മത്സരങ്ങള്‍ നടത്തുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ക്യാപ്റ്റന്റെ അഭിപ്രായം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന 3 ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയശേഷമായിരുന്നു വിരാട് കോലി ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്.

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമൊക്കെ ഇത്തരമൊരു സംവിധാനം നേരത്തെയുണ്ടെന്ന് ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടുന്നു. മെല്‍ബണ്‍, സിഡ്‌നി, പെര്‍ത്ത്, ബ്രിസ്‌ബെന്‍, അഡ്‌ലെയ്ഡ് എന്നിവിടങ്ങളില്‍ മാത്രമാണ് ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ലോര്‍ഡ്‌സ്, ഓവല്‍, ടെന്റ് ബ്രിഡ്ജ്, ഓള്‍ഡ് ട്രാഫോര്‍ഡ്, എഡ്ജ്ബാസ്റ്റണ്‍, സതാംപ്ടണ്‍ എന്നിവിടങ്ങളില്‍ ഇംഗ്ലണ്ടും ഹോം മത്സരങ്ങള്‍ നടത്തുന്നു.

ടെസ്റ്റില്‍ അസ്ഹറിന് അഭിമാനിക്കാന്‍ ഇനി ഈ റെക്കോര്‍ഡില്ല... അതും കോലിയെടുത്തു, ഏക ഇന്ത്യന്‍ നായകന്‍ടെസ്റ്റില്‍ അസ്ഹറിന് അഭിമാനിക്കാന്‍ ഇനി ഈ റെക്കോര്‍ഡില്ല... അതും കോലിയെടുത്തു, ഏക ഇന്ത്യന്‍ നായകന്‍

viratkohli

ഇക്കാര്യം നമ്മളും ഏറെക്കാലമായി ചര്‍ച്ച ചെയ്യുകയാണെന്ന് കോലി പറഞ്ഞു. എന്റെ അഭിപ്രായത്തില്‍ നമുക്ക് അഞ്ച് ടെസ്റ്റ് സെന്ററുകള്‍ മതി. ടെസ്റ്റ് മത്സരങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ അത് സഹായിക്കും. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ വരുന്ന ടീമുകള്‍ക്ക് അഞ്ച് കേന്ദ്രങ്ങളെ കുറിച്ച് പഠിച്ചാല്‍ മതി. അവിടുത്തെ പിച്ചുകളികളെക്കുറിച്ച് അവര്‍ക്ക് ധാരണയുണ്ടാകുമെന്നും കോലി വ്യക്തമാക്കി. ഏകദിനത്തിലും ടി20യിലും റൊട്ടേഷന്‍ പോളിസി പിന്തുടരുന്നതിനെ കോലി പിന്തുണയ്ക്കുകയും ചെയ്തു.

കോലിയുടെ അഭിപ്രായം ശരിവെച്ച് ബിസിസിഐ അഞ്ച് കേന്ദ്രങ്ങളെ സ്ഥിരമായി ടെസ്റ്റുകള്‍ക്കായി മാറ്റിവെച്ചാല്‍ കേരളത്തിന് നിരാശയാകും ഫലം. ബിസിസിഐ ജോയന്റ് സെക്രട്ടറിയായി മലയാളി ജയേഷ് ജോര്‍ജ് സ്ഥാനമേറ്റെടുക്കുമ്പോള്‍ കേരളത്തില്‍ ടെസ്റ്റ് കേന്ദ്രം അനുവദിക്കുന്നതില്‍ പ്രഥമ പരിഗണന നല്‍കുമെന്ന് പറഞ്ഞിരുന്നു. നിലവില്‍ 15 സ്‌റ്റേഡിയങ്ങളിലായാണ് ഇന്ത്യയുടെ ഹോം മത്സരങ്ങള്‍ നടത്തുന്നത്.

Story first published: Tuesday, October 22, 2019, 17:11 [IST]
Other articles published on Oct 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X