Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിനായി ആര്‍സിബി യുഎഇയിലെത്തി; ചിത്രം പങ്കുവെച്ച് വിരാട് കോലി

അബൂദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പങ്കെടുക്കുന്നതിനായി വിരാട് കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീം ദുബായിലെത്തി. ഇന്നലെ വൈകീട്ടോടെയാണ് ബംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് കോലിയും സംഘവും യുഎഇയിലേക്ക് പറന്നത്. ദുബായിലെ ഹോട്ടലിലാണ് കോലിയേയും സംഘത്തേയും പാര്‍പ്പിച്ചിരിക്കുന്നത്. ദുബായിലെത്തിയ ശേഷമുള്ള ആദ്യ ചിത്രം കോലി ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

'ഹലോ ദുബായ്' എന്ന അടിക്കുറിപ്പോടെ കോലി പങ്കുവെച്ച ചിത്രം മണിക്കൂറുകള്‍ക്കുള്ളില്‍ 42 ലക്ഷത്തില്‍ കൂടുതല്‍ ആളുകളാണ് കണ്ടത്. ഇന്‍സ്റ്റയില്‍ വലിയ ആരാധക പിന്തുണയുള്ള താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇനി ആറ് ദിവസത്തെ ക്വാറന്റൈനിലായിരിക്കും ടീം ഉണ്ടാവുക. ഇതിനിടെ മൂന്ന് പരിശോധനകളും നടത്തും. രോഗമില്ലെന്ന് വ്യക്തമായവരെ ബയോബബിള്‍ സുരക്ഷയിലേക്ക് മാറ്റി പരിശീലനം ആരംഭിക്കാന്‍ അനുമതി നല്‍കും.

kohlircb

രോഗ ലക്ഷണമുള്ളവരെ പ്രത്യേകമായി മാറ്റുകയും ചെയ്യും. ഇന്ത്യയില്‍ നിന്ന് പരിശോധന പൂര്‍ത്തിയാക്കിയാണ് ടീമുകള്‍ യുഎഇയിലേക്ക് പറന്നത്. ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാന്‍ സാധിക്കാത്ത റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയിലെ മൈതാനത്ത് ആര്‍സിബി തിളങ്ങുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.

ഇതിനോടകം ഒട്ടുമിക്ക ടീമുകളും യുഎഇയില്‍ എത്തിക്കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകളാണ് ആദ്യം യുഎഇയിലേക്ക് പുറപ്പെട്ടത്.തൊട്ടുപിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്ത്യ വിട്ടു. എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സും രോഹിത് ശര്‍മ നായകനായുള്ള മുംബൈ ഇന്ത്യന്‍സും ഇന്നലെ വൈകുന്നേരത്തോടെ യുഎഇയിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ടീമിന്റെ ഔദ്യോഗിക പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ഇനി ഡല്‍ഹി ക്യാപിറ്റല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ടീമുകളാണ് യുഎഇയിലെത്താനുള്ളത്. അവര്‍ ഇന്ന് ഉച്ചയോടെ യുഎഇയിലെത്തിച്ചേരും. പരിശോധന പൂര്‍ത്തിയാക്കി എത്രയും വേഗം പരിശീലനം ആരംഭിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാര്‍ച്ചിന് ശേഷം പല താരങ്ങളും ക്രിക്കറ്റ് കളിക്കാത്തതിനാല്‍ താളം കണ്ടെത്താന്‍ കഠിന പരിശീലനം തന്നെ വേണ്ടിവരും. വിദേശ താരങ്ങള്‍ ഐപിഎല്ലിനെത്താന്‍ വൈകും. പലരും ദേശീയ ടീമിനുവേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്‍ നവംബര്‍ 10നാണ് അവസാനിക്കുന്നത്. മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ചാമ്പ്യന്മാര്‍. എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷമുള്ള ആദ്യ ഐപിഎല്ലാണിത്.

kohlitweet
Story first published: Saturday, August 22, 2020, 12:04 [IST]
Other articles published on Aug 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+