For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാറ്റിങ്ങില്‍ വീണ്ടും ചരിത്രംകുറിച്ച് വിരാട് കോലി, വമ്പന്‍ റെക്കോര്‍ഡ്; ലാറയേയും സച്ചിനെയും മറികടന്നു

ലണ്ടന്‍: ഓരോ മത്സരത്തിലും പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്നത് ശീലമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി. ഇത്തവണ ക്രിക്കറ്റ് ഇതിഹാസങ്ങളായ ബ്രയാന്‍ ലാറയുടേയും സച്ചിന്‍ ടെണ്ടുല്‍ക്കറുടേയും റെക്കോര്‍ഡാണ് കോലി തിരുത്തിക്കുറിച്ചത്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം കോലി സ്വന്തമാക്കി.

വിന്‍ഡീസിനെതിരായ കളിക്ക് മുന്‍പ് 37 റണ്‍സായിരുന്നു കോലിക്ക് വേണ്ടിയിരുന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയെ അതിവേഗം നഷ്ടമായെങ്കിലും പിന്നീടെത്തിയ കോലി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. 453 ഇന്നിങ്സില്‍ നിന്നാണ് സച്ചിനും ലാറയും 20,000 റണ്‍സെടുത്തത്. കോലി 417 ഇന്നിങ്സുകളില്‍നിന്നായി നേട്ടത്തിലെത്തി. 131 ടെസ്റ്റുകളും 224 ഏകദിനങ്ങളും 62 ട്വന്റി ട്വന്റിയും കോലി കളിച്ചിട്ടുണ്ട്.

viratkohli

20,000 റണ്‍സ് ക്ലബ്ബിലെത്തുന്ന ലോകത്തെ 12-ാമത്തെ ബാറ്റ്സ്മാനാണ് കോലി. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും. 34,357 റണ്‍സ് സമ്പാദ്യമുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറിനെ കൂടാതെ 24,208 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡാണ് നേട്ടം കൈവരിച്ച മറ്റൊരു ഇന്ത്യന്‍ താരം. നേരത്തെ, ഏകദിന ക്രിക്കറ്റില്‍ അതിവേഗം 11,000 റണ്‍സെടുത്ത താരമെന്ന റെക്കോഡിന് കോലി അര്‍ഹനായിരുന്നു. ടെസ്റ്റില്‍ 6613, ട്വന്റി ട്വന്റിയില്‍ 2263 എന്നിങ്ങനെയാണ് കോലിയുടെ റണ്‍സ് നേട്ടം.

Story first published: Thursday, June 27, 2019, 17:26 [IST]
Other articles published on Jun 27, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+