For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോലി ഒറ്റവര്‍ഷം കൊണ്ട് നേടിയത് 228 കോടി രൂപ; ഫോബ്‌സ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി ലോക കായിക താരങ്ങളില്‍തന്നെ കൂടുതല്‍ വരുമാനം നേടുന്നവരില്‍ മുന്‍പന്തിയിലുണ്ട്. കളിക്കളത്തില്‍നിന്നും കിട്ടുന്നതിനേക്കാള്‍ എത്രയോ ഇരട്ടി വരുമാനം കോലി പരസ്യത്തിലൂടെയും മറ്റും നേടുന്നു. ഫോബ്‌സ് പട്ടിക പ്രകാരം ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയവരില്‍ രണ്ടാം സ്ഥാനത്താണ് വിരാട് കോലി.

kohli

2017 ഒക്ടോബര്‍ 1 മുതല്‍ 2018 സപ്തംബര്‍ 30വരെയുള്ള കാലയളവിലെ വരുമാനക്കണക്കിലാണിത്. ഇക്കാലയളവില്‍ കോലി 228.09 കോടിരൂപ സമ്പാദിച്ചതായാണ് കണക്ക്. 253.25 കോടി രൂപയുമായി ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സല്‍മാന്‍ ഖാന്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2017ല്‍ ഷാരൂഖ് ഖാന്‍ ആയിരുന്നു പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഷാരൂഖ് ഇത്തവണ പതിമൂന്നാം സ്ഥാനത്താണ്.

ഇത്തവണ 185 കോടി രൂപ വരുമാനവുമായി അക്ഷയ് കുമാര്‍ ആണ് മൂന്നാം സ്ഥാനത്ത്. 112.8 കോടി രൂപയുമായി ദീപിക പദുക്കോണ്‍ നാലാമതും 101.77 കോടി രൂപയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി അഞ്ചാമതുമാണ്. അമീര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അജയ് ദേവഗണ്‍ എന്നിവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍. 18 വനികള്‍ ആദ്യ നൂറില്‍ ഇടംപിടിച്ചു.

ഇന്ത്യയിലെ 100 സെലിബ്രിറ്റികളും ചേര്‍ന്ന് ഇത്തവണ ആകെ 3,140.50 കോടി രൂപയാണ് സമ്പാദിച്ചത്. ക്രിക്കറ്റില്‍നിന്നും വിരമിച്ച് വര്‍ഷങ്ങളായെങ്കിലും സച്ചിന്‍ 80 കോടി രൂപയുടെ വരുമാനം നേടിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി 73.12 കോടി രൂപയാണ് സച്ചിന്റെ ശരാശരി വരുമാനം. രോഹിത് ശര്‍മ(31.49), ഹാര്‍ദിക് പാണ്ഡ്യ(28.46), അശ്വിന്‍(18.9), ഭുവനേശ്വര്‍(17.26), സുരേഷ് റെയ്‌ന(16.96), കെ എല്‍ രാഹുല്‍(16.48), ബുംറ(16.42), ശിഖര്‍ ധവാന്‍(16.26), ജഡേജ(15.39), മനീഷ് പാണ്ഡെ(13.08), രഹാനെ(12.02) എന്നിങ്ങിനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ വരുമാന കണക്കുകള്‍.

Story first published: Wednesday, December 5, 2018, 18:21 [IST]
Other articles published on Dec 5, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+