Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമിനൊപ്പമുള്ള ഭാര്യയുടെ ചിത്രം വിവാദത്തില്‍; മറുപടിയുമായി വിരാട് കോലി

മറുപടിയുമായി വിരാട് കോലി | Oneindia Malayalam

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നല്‍കിയ വിരുന്നിനിടെ എടുത്ത ചിത്രം വിവാദമായ സംഭവത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഏതെങ്കിലും ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ളതല്ല ടീമെന്നും മുഴുവന്‍ ടീമിനും പിന്തുണ നല്‍കണമെന്നുമാണ് കോലിയുടെ മറുപടി.

kohli

എന്നാല്‍, ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള വിലയിരുത്തലുകളല്ല വേണ്ടതെന്ന് കോലി പറഞ്ഞു. ഞങ്ങള്‍ ഒരു ടീമാണ്. ഒരുമിച്ചു കളിക്കുന്നതില്‍ സന്തോഷവും അഭിമാനവും ഉണ്ട്. ടീമിനെ മൊത്തമായി പിന്തുണയ്ക്കാനായി ആരാധകരോട് അഭ്യര്‍ഥിക്കുന്നു. കളി ജയിക്കാനായി തങ്ങളുടെ കഴിവുകളെല്ലാം വിനിയോഗിക്കുമെന്നും കോലി പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിനായി വ്യാഴാഴ്ച ലോര്‍ഡിസില്‍ ഇറങ്ങുകയാണ്. ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് ഇന്ത്യന്‍ മാനേജ്‌മെന്റ് സൂചിപ്പിച്ചിട്ടുണ്ട്. തിളങ്ങാതെ പോയ ശിഖര്‍ ധവാനെയും ഉമേഷ് യാദവിനെയും പുറത്തിരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Thursday, August 9, 2018, 11:46 [IST]
Other articles published on Aug 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+