ഐപിഎല്‍ വേറെ, ലോകകപ്പ് വേറെ; കുല്‍ദീപിന്റെ ഫോമിനെക്കുറിച്ച് വിരാട് കോലി
സതാംപ്ടണ്‍: ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ആയുധമാകുമെന്ന് കരുതപ്പെടുന്ന കളിക്കാരനാണ് ചൈനാമെന്‍ ബൗളര്‍ കുല്‍ദീപ് യാദവ്. കുല്‍ദീപിന്റെ പന്തുകള്‍ മനസിലാക്കുക അത്ര എളുപ്പമല്ലാത്തതിനാല്‍ എത്ര വമ്പന്‍ ബാറ്റ്‌സ്മാനും ചതിക്കുഴിയില്‍ വീഴുക പതിവാണ്. എന്നാല്‍, ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കുല്‍ദീപിന്റെ പന്തുകള്‍ക്ക് പഴയ മൂര്‍ച്ചയില്ലെന്ന വിമര്‍ശനം സജീവമാണ്.
ലോകകപ്പില്‍ ഇന്ത്യയുടെ വിജയങ്ങള്‍ക്ക് പങ്കുവഹിക്കേണ്ട കുല്‍ദീപ് ഐപിഎല്ലില്‍ തിളങ്ങാതിരുന്നത് ടീമിന് തിരിച്ചടിയായേക്കുമെന്ന ആശങ്കയുമുണ്ട്. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തോറ്റശേഷമാണ് ഇന്ത്യന്‍ ടീമില്‍ കൈക്കുഴ ബൗളര്‍മാരായ കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചാഹലും ഇടംപിടിക്കുന്നത്. രണ്ടു കളിക്കാര്‍ക്കും ലോകകപ്പ് മത്സരങ്ങള്‍ വളരെ നിര്‍ണായകമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

ഐപിഎല്‍ കുല്‍ദീപിനെ ബാധിക്കില്ല
കുല്‍ദീപിന്റെ ഐപിഎല്ലിലെ ഫോം തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിരാട് കോലി പ്രതികരിച്ചു. എല്ലാ ടൂര്‍ണമെന്റുകളും പുതിയതാണെന്നാണ് കോലിയുടെ വിശദീകരണം. കഴിഞ്ഞ ടൂര്‍ണമെന്റില്‍ നിങ്ങള്‍ എങ്ങിനെ കളിച്ചു എന്നത് പുതിയ കളിയില്‍ ബാധിക്കില്ല. മറ്റൊരു ഫോര്‍മാറ്റില്‍ കളിക്കാനെത്തുമ്പോള്‍ ഐപിഎല്ലിന് ഇതുമായി ബന്ധമില്ലെന്ന് കോലി പറഞ്ഞു.

ലോകകപ്പില്‍ കുല്‍ദീപ് തിളങ്ങും
കഴിഞ്ഞ രണ്ടുവര്‍ഷമായി മികച്ച രീതിയില്‍ കളിച്ചുവരുന്ന താരമാണ് കുല്‍ദീപ്. കുല്‍ദീപിന്റെ കഴിവിനെക്കുറിച്ച് തനിക്ക് സംശയമില്ല. തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിയും. രണ്ടാമത്തെ സന്നാഹമത്സരത്തില്‍ കുല്‍ദീപ് അത് തെളിയിച്ചതുമാണ്. കുല്‍ദീപിനെതിരെ കളിക്കുന്ന ബാറ്റ്‌സ്മാന്മാര്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരുമെന്നും കോലി മുന്നറിയിപ്പുനല്‍കി.

ആദ്യ മത്സരം ബാറ്റ്‌സ്മാന് അനുകൂലം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മത്സരം നടക്കുന്ന റോസ് ബൗളിലെ പിച്ച് ബാറ്റ്‌സ്മാനെ തുണയ്ക്കുന്നതാകുമെന്നാണ് സൂചന. 300 റണ്‍സിലധികം സ്‌കോര്‍ ചെയ്യാവുന്ന പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിഞ്ഞേക്കും. കുല്‍ദീപ് യാദവും, രവീന്ദ്ര ജഡേജയുമാകും ഇന്ത്യയുടെ സ്പിന്നര്‍മാര്‍. ആദ്യ മത്സരത്തില്‍ യുസ്‌വേന്ദ്ര ചാഹലിന് ഇടംകിട്ടിയേക്കില്ലെന്നും സൂചനയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications