For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാണ്ഡ്യയുടെ വിവാഹ നിശ്ചയം; വൈറലായി കോലിയുടെ പ്രതികരണം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ വിവാഹ നിശ്ചയമറിഞ്ഞുള്ള വിരാട് കോലിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി. കോലിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന പാണ്ഡ്യയുടെ വിവാഹ നിശ്ചയം ക്യാപ്റ്റനെ അറിയിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെയാണ് കോലി ഇക്കാര്യം അറിയുന്നത്. സര്‍പ്രൈസ് ആയെന്നാണ് വിരാട് കോലി ഹാര്‍ദിക്കിന്റെ ചിത്രത്തിനു താഴെ പ്രതികരിച്ചത്.

ഹാര്‍ദിക്കിനും ഭാവിവധു നടാഷ സ്റ്റാന്‍കോവിച്ചിനും കോലി ആശംസകളേകി. ഇന്ത്യന്‍ ടീമിലെ മറ്റു കളിക്കാരെയും ഹാര്‍ദിക് വിവാഹ നിശ്ചയവിവരം അറിയിച്ചിരുന്നില്ല. കളിക്കാരും പാണ്ഡ്യയ്ക്ക് നല്ലൊരു വിവാഹജീവിതം ആശംസിച്ചിട്ടുണ്ട്. അതേസമയം, ആരാധകര്‍ സമ്മിശ്രമായാണ് പ്രതികരിച്ചത്. ചിലര്‍ പരിഹസിച്ചപ്പോള്‍ മറ്റു ചിലര്‍ കുട്ടിക്കളിയെന്ന് പറഞ്ഞു. ചില ആരാധകര്‍ ഇരുവര്‍ക്കും ആശംസകളുമായെത്തുകയും ചെയ്തു.

hardiknatashaengaged

സെര്‍ബിയന്‍ നടി നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള പ്രണയം വെളിപ്പെടുത്തിയതിന്റെ പിന്നാലെ പുതുവര്‍ഷദിനമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ വിവാഹ നിശ്ചയവും അറിയിച്ചത്. ഇരുവരും എന്‍ഗേജ്‌മെന്റ് വീഡിയോയും പുറത്തുവിട്ടു. ബോട്ടില്‍ സവാരി നടത്തുന്നതിനിടയിലായിരുന്നു മോതിരം അണിയിച്ചത്. പരസ്പരം ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. ഇരുപത്തിയാറുകാരനായ പാണ്ഡ്യ ദീര്‍ഘകാലമായി നടാഷയുമായി പ്രണയത്തിലായിരുന്നു. 2012ല്‍ ബോളിവുഡിലെത്തിയ നടാഷ ഒട്ടേറെ സിനിമകളില്‍ ഐറ്റം നര്‍ത്തകിയായും പ്രത്യക്ഷപ്പെട്ടു.

kohliandhardik

പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍നിന്നും മാറി നില്‍ക്കുകയാണ് പാണ്ഡ്യ. സപ്തംബര്‍ മുതല്‍ പരിക്കിന്റെ പിടിയിലായിരുന്ന താരം ശസ്ത്രക്രിയയക്കുശേഷം വിശ്രമത്തിലായിരുന്നു. ഈവര്‍ഷത്തോടെ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയയ്ക്കും എതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ പാണ്ഡ്യ കളിക്കില്ല. എന്നാല്‍, ന്യൂസിലന്‍ഡിലേക്കുള്ള പരമ്പരയുടെ മുന്നോടിയായി ഇന്ത്യ എ ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ താരം ഇടംപിടി0ച്ചിട്ടുണ്ട്. ജനുവരി 22നും 26നും ഇടയില്‍ മൂന്ന് അനൗദ്യോഗിക ഏകദിനങ്ങള്‍ ഇന്ത്യ എ ടീം ന്യൂസിലന്‍ഡില്‍ കളിക്കും.

Story first published: Thursday, January 2, 2020, 15:20 [IST]
Other articles published on Jan 2, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+