വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിക്‌സറടിച്ചു, നോട്ട്ബുക്ക് വലിച്ചെടുത്ത് കോലി നീട്ടിയെഴുതി; രണ്ടു വര്‍ഷത്തിനുശേഷം പ്രതികാരം

Virat Kohli's Epic Notebook Celebration | ഇത് കോലിയുടെ പ്രതികാരം | Oneindia Malayalam

ഹൈദരാബാദ്: ഹൈദരാബാദില്‍ നടന്ന ടി20യില്‍ വെസ്റ്റിന്‍ഡീസിനെതിരായ വിരാട് കോലിയുടെ ഗംഭീരമായ പ്രകടനത്തില്‍ വേറിട്ടുനിന്നത് നോട്ട്ബുക്ക് സെലിബ്രേഷന്‍. വിന്‍ഡീസ് ബൗളര്‍ കെസറിക് വില്യംസിനെ സിക്‌സറടിച്ചശേഷമായിരുന്നു കോലി ആരാധകര്‍ക്ക് കൗതുകം പകര്‍ന്ന ആഘോഷം നടത്തിയത്. രണ്ടുവര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ കൈയ്യില്‍കിട്ടയ അവസരം ഇന്ത്യന്‍ ക്യാപ്റ്റന്‍ ആഘോഷമാക്കുകയായിരുന്നു.

നോട്ട്ബുക്ക് സെലിബ്രേഷന്‍

2017-ലെ ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടെ വിരാട് കോലിയുടെ വിക്കറ്റെടുത്ത ശേഷം വില്യംസ് നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷന് മറുപടി നല്‍കുകയായിരുന്നു ക്യാപ്റ്റന്‍. മത്സരത്തിന്റെ പതിമൂന്നാം ഓവറില്‍ വില്യംസ് കോലിയുടെ ഓട്ടത്തിന് തടയിടാന്‍ ശ്രമിച്ചിരുന്നു. പതിനാറാം ഓവറില്‍ കോലി കണക്കുതീര്‍ത്തു. ആ ഓവറില്‍ സിക്‌സറുള്‍പ്പെടെ 23 റണ്‍സാണടിച്ചത്. സിക്‌സറടിച്ചശേഷം പാന്റ്്‌സിന്റെ പോക്കറ്റില്‍നിന്നും നോട്ട് ബുക്ക് വലിച്ചെടുക്കുന്നതായി ഭാവിച്ച് കോലി എഴുതുകയും ചെയ്തു.

മധുരപ്രതികാരമെന്ന് കോലി

മധുരപ്രതികാരമെന്ന് കോലി

മത്സരശേഷം കോലി തന്റെ പ്രതികാരത്തെക്കുറിച്ചും പ്രതികരിച്ചു. ജമൈക്കയില്‍ തന്നെ പുറത്താക്കിയശേഷം നടത്തിയ സെലിബ്രേഷന് മറുപടിയായാണ് അത്തരമൊരു ആഘോഷം നടത്തിയത്. അതെല്ലാം കളിയുടെ ഭാഗമാണ്. കളിക്കുശേഷം പരസ്പരം കൈകൊടുത്ത് പിരിയുന്നു. കളിക്കുമ്പോള്‍ കാര്യങ്ങള്‍ കഠിനമായിരിക്കുമെങ്കിലും എതിര്‍ താരങ്ങളേയും ബഹുമാനിക്കുകയെന്നാണ് പ്രധാനമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

ഇന്ത്യ vs വിന്‍ഡീസ്: ചെയ്തത് തെറ്റ്, തുറന്നുസമ്മതിച്ച് വിരാട് കോലി

രാഹുലുമൊത്ത് കൂട്ടുകെട്ട്

രാഹുലുമൊത്ത് കൂട്ടുകെട്ട്

മത്സരത്തില്‍ 50 പന്തില്‍ 94 റണ്‍സെടുത്ത കോലിയാണ് ഇന്ത്യയുടെ വിജയശില്‍പി. രണ്ടാം വിക്കറ്റില്‍ കെ എല്‍ രാഹുലുമൊത്ത് 100 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കാന്‍ കഴിഞ്ഞു. രാഹുല്‍ 62 റണ്‍സെടുത്താണ് പുറത്തായത്. വിന്‍ഡീസ് ഉയര്‍ത്തിയ 207 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 18.4 ഓവറില്‍ മറികടന്നു. മൂന്നുമത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇതോടെ 1-0ത്തിന് മുന്നിലെത്തി. ഞായറാഴ്ച തിരുവനന്തപുരത്താണ് രണ്ടാം മത്സരം.


ഇന്ററിന് റോമയുടെ സമനിലക്കുരുക്ക്, യുവന്റസിന് ഒന്നാമതാകാം; അത്‌ലറ്റിക്കോയും കുരുങ്ങി

കോലിയുടെ ഉയര്‍ന്ന സ്‌കോര്‍

കോലിയുടെ ഉയര്‍ന്ന സ്‌കോര്‍

മത്സരത്തില്‍ കോലി ആറ് ഫോറും ആറ് സിക്‌സറുകളും പറത്തി. ടി20യിലെ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. 90 റണ്‍സെന്ന തന്റെ മുന്‍ സ്‌കോര്‍ താരം മറികടന്നു. തുടക്കത്തില്‍ മെല്ലെപ്പോക്ക് നടത്തിയില്ലായിരുന്നെങ്കില്‍ ടി20യിലെ ആദ്യ സെഞ്ച്വറിയിലെത്താന്‍ കോലിക്ക് കഴിയുമായിരുന്നു. നാളുകള്‍ക്കുശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ടി20യില്‍ കളിക്കുന്നതെന്നതിനാല്‍ മടങ്ങിവരവ് ഗംഭീരമാക്കാന്‍ കഴിഞ്ഞു.

Story first published: Saturday, December 7, 2019, 11:14 [IST]
Other articles published on Dec 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X