വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാമ്പ്യനാണ് അദ്ദേഹം, യുവതാരങ്ങള്‍ കണ്ടുപഠിക്കണം; കോലിയെ പുകഴ്ത്തി സഞ്ജു സാംസണ്‍

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ പ്രതീക്ഷയാണ് സഞ്ജു സാംസണ്‍. ഐപിഎല്ലിലൂടെ തന്റെ ബാറ്റിങ് മികവ് ഇതിനോടകം വ്യക്തമാക്കിയ സഞ്ജുവിന് പക്ഷേ അന്താരാഷ്ട്ര മത്സരങ്ങളില്‍ ലഭിച്ച അവസരത്തെ മുതലാക്കാന്‍ സാധിച്ചില്ല. മികച്ച പ്രഹര ശേഷിയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് വരാനുള്ള തീവ്ര പരിശ്രമത്തിലാണ്. ഇപ്പോഴിതാ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രശംസിച്ചിരിക്കുകയാണ് സഞ്ജു.

യുവതാരങ്ങള്‍ കോലിയെ കണ്ടുപഠിക്കണമെന്നാണ് സഞ്ജു അഭിപ്രായപ്പെട്ടത്. കോലി ഭായിയുമായി ആദ്യമായി ഡ്രസിങ് റൂമില്‍ ചിലവിട്ട സമയം മറക്കാന്‍ സാധിക്കില്ല. എപ്പോഴും ഉന്മേഷത്തോടെയിരിക്കുന്നയാളാണ് അദ്ദേഹം. എപ്പോഴും സന്തോഷത്തോടെ ചിരിക്കുന്നയാളാണ് കോലി.ഡ്രസിങ് റൂമും താരങ്ങളും എപ്പോഴും സന്തോഷത്തോടെയും ഉന്മേഷത്തോടെയുമാണുള്ളതെന്ന് അദ്ദേഹം ഉറപ്പാക്കുന്നു.

ലോകകപ്പ് ഫൈനലിലെ ഒത്തുകളി അന്വേഷണം: പ്രതികരിച്ച് ബിസിസിഐ എസിയു തലവന്‍ലോകകപ്പ് ഫൈനലിലെ ഒത്തുകളി അന്വേഷണം: പ്രതികരിച്ച് ബിസിസിഐ എസിയു തലവന്‍

kohliandsanju

ഉത്തരവാതിത്തത്തിലേക്ക് വരുമ്പോള്‍ അദ്ദേഹം സീരിയസാകുന്നു. പിന്നീടുള്ള സമയത്തെല്ലാം കോലിയുടെയും രവി ശാസ്ത്രിയുടെയും കീഴിലുള്ള ഇന്ത്യയുടെ ഡ്രസിങ് റൂം ഉന്മേഷം നിറഞ്ഞതാണ്. ഇരുവരും എപ്പോളും ടീമിന്റെ സന്തോഷം വളരെ ഉയരത്തില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കാറുണ്ട്-സഞ്ജു പറഞ്ഞു. എപ്പോളും പ്രചോദനം നല്‍കുന്നയാളാണ് കോലി. അദ്ദേഹത്തില്‍ നിന്ന് എപ്പോഴും എന്തെങ്കിലും പഠിക്കുന്നതിനാണ് ശ്രമിക്കാറ്. ന്യൂസീലന്‍ഡ് പര്യടനത്തിനിടെ അദ്ദേഹം ബാറ്റിങ്ങിലെയും കായിക ക്ഷമതയിലെയും കാര്യങ്ങളെക്കുറിച്ച് പറഞ്ഞുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെയും ഉള്‍ക്കൊള്ളിച്ചിരുന്നു. ഫീല്‍ഡിങ്ങില്‍ തിളങ്ങിയെങ്കിലും ബാറ്റിങ്ങില്‍ മികവുകാട്ടാന്‍ സഞ്ജുവിന് സാധിച്ചില്ല. നാലാമത്തെയും അഞ്ചാമത്തെയും ടി20 മത്സരത്തില്‍ അവസരം ലഭിച്ചെങ്കിലും 2,8 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍. ടൂര്‍ണമെന്റില്‍ ഇന്ത്യ 5-0ന് വിജയിച്ചിരുന്നു. എന്നാല്‍ മോശം പ്രകടനം നടത്തിയ സഞ്ജുവിന് അടുത്ത പരമ്പരയില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചില്ല.

25കാരനായ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ഐപിഎല്ലിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് ഡല്‍ഹിക്കുവേണ്ടിയും കളിച്ച താരം വിലക്കിന് ശേഷം രാജസ്ഥാന്‍ തിരിച്ചെത്തിയതോടെ വീണ്ടും രാജസ്ഥാനിലേക്ക് മടങ്ങിയെത്തി. 93 ഐപിഎല്ലില്‍ നിന്ന് രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ 2209 റണ്‍സാണ് സഞ്ജു നേടിയത്. ടോപ് ഓഡറിലാണ് അദ്ദേഹം കൂടുതല്‍ മികവ് കാട്ടിയത്. 55 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 3162 റണ്‍സും 90 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 2324 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്ത്യന്‍ ജഴ്‌സിയില്‍ നാല് ടി20 കളിച്ച സഞ്ജു നേടിയത് 35 റണ്‍സ് മാത്രമാണ്. ഇത്തവണത്തെ ഐപിഎല്‍ കൊറോണ വ്യാപനത്തെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായത് സഞ്ജു ഉള്‍പ്പെടെയുള്ള യുവ താരങ്ങള്‍ക്ക് കടുത്ത തിരിച്ചടിയായി.

Story first published: Thursday, July 2, 2020, 15:37 [IST]
Other articles published on Jul 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X