Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരിയറിലെ ഏറ്റവും മികച്ച നിമിഷമേത്, ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറയുന്നു

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ വാഴ്ത്തുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന കോലി ചുരുങ്ങിയ കാലംകൊണ്ട് ഒട്ടുമിക്ക റെക്കോഡുകളും സ്വന്തം പേരിലാക്കിക്കഴിഞ്ഞു. നായകനെന്ന നിലയിലും തിളങ്ങുന്ന കോലി തന്റെ കരിയറിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. കരിയറിലെ ഏറ്റവും മികച്ച നിമിഷം ഏതെന്നാണ് കോലി വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയ നിമിഷമാണ് ഏറ്റവും വിലപ്പെട്ടതായി കരുതുന്നതെന്നാണ് കോലി പറഞ്ഞത്. ഞാന്‍ വീട്ടില്‍ അമ്മയോടൊപ്പം വാര്‍ത്ത കണ്ട് ഇരിക്കുമ്പോഴായിരുന്നു അത് നടന്നത്. ടീമിലേക്ക് തിരഞ്ഞെടുക്കുന്നതായുള്ള ഒരു സൂചനയും ലഭിച്ചിരുന്നില്ല. ഫ്‌ളാഷ് ന്യൂസില്‍ തന്നെയും ടീമില്‍ ഉള്‍പ്പെടുത്തിയതായുള്ള വാര്‍ത്ത കണ്ടപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയി. ഓടണോ, ചാടണോ, കിടക്കണോ, നടക്കണോ എന്നറിയാത്ത അവസ്ഥ. ആ വാര്‍ത്ത ഞാന്‍ വീണ്ടും വീണ്ടും കണ്ടു - കോലി പറഞ്ഞു.

viratkohli

ദേശീയ ടീമിനുവേണ്ടി കളിക്കുമ്പോഴുള്ള അനുഭവത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. ക്രിക്കറ്റ് കളിച്ച് തുടങ്ങിയ എട്ടാം വയസുമുതല്‍ സ്വപ്‌നം കണ്ടത് സാധിക്കുമ്പോള്‍ വര്‍ണിക്കാന്‍ വാക്കുകളില്ല. കോലി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ അണ്ടര്‍ 19 ടീമിനെ 2008ലെ ഏകദിന ലോകകപ്പില്‍ കിരീടത്തിലേക്ക് നയിച്ചതോടെയാണ് കോലി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. സീനിയര്‍ ടീമില്‍ ഇടം പിടിച്ചതിന് ശേഷം ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് നട്ടെല്ലാണ് കോലി. നിലവിലെ ക്രിക്കറ്റ് താരങ്ങളില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏകതാരമാണ് കോലി.

Story first published: Thursday, January 16, 2020, 9:09 [IST]
Other articles published on Jan 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+