വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസീസിനെതിരെ കോലിയും ബുംറയും തിരിച്ചെത്തി; സ്പിന്നര്‍ മായങ്ക് ടീമില്‍, കാര്‍ത്തിക് പുറത്ത്

കോലി തിരിച്ചെത്തി, ഇനി ഓസ്‌ട്രേലിയക്കെതിരെ നാട്ടിലെ പോരാട്ടം

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ടി20 മത്സരങ്ങള്‍ക്കും ഏകദിനങ്ങള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡിലെ അവസാന മത്സരങ്ങളില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റന്‍ വിരാട് കോലിയും ജസ്പ്രീത് ബുംറയും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഏകദിന ടീമില്‍ നിന്നും ദിനേഷ് കാര്‍ത്തിക്കിനെ ഒഴിവാക്കി. ടി20യില്‍ യുവ സ്പിന്നര്‍ മായങ്ക് മാര്‍ഖണ്ഡെയ്ക്ക് ഇതാദ്യമായി ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുകയും ചെയ്തു.

പരിക്കില്‍നിന്നും ഗംഭീര തിരിച്ചുവരവ്; കപില്‍ ദേവിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഡെയ്ല്‍ സ്‌റ്റെയിന്‍പരിക്കില്‍നിന്നും ഗംഭീര തിരിച്ചുവരവ്; കപില്‍ ദേവിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഡെയ്ല്‍ സ്‌റ്റെയിന്‍

ടി20 ടീമിലേക്ക് ഉമേഷ് യാദവിനെയും തിരിച്ചുവിളിച്ചിട്ടുണ്ട്. ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കും അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുമുള്ള ടീമിനെ പ്രത്യേകമായാണ് പ്രഖ്യാപിച്ചത്. ദിനേഷ് കാര്‍ത്തിക് ടി20 പരമ്പരയില്‍ കളിക്കുമ്പോള്‍ ഏകദിനങ്ങളില്‍ കളിക്കില്ല. മുംബൈ ഇന്ത്യന്‍സിനുവേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ മായങ്ക് മാര്‍ഖണ്ഡെ കഴിഞ്ഞദിവസം ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയ്ക്കുവേണ്ടി 5 വിക്കറ്റ് വീഴ്ത്തിയിരുന്നു.

ബുംറയും കെ എല്‍ രാഹുലും തിരിച്ചെത്തി

ബുംറയും കെ എല്‍ രാഹുലും തിരിച്ചെത്തി

ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും നടന്ന ഏകദിന ടി20 പരമ്പരയില്‍ നിന്നും വിശ്രമം നല്‍കിയ ബുംറയുടെ മടങ്ങിവരവും പ്രതീക്ഷിച്ചതാണ്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ അവസാന പരമ്പരയായതിനാല്‍ പ്രധാന താരങ്ങള്‍ക്കെല്ലാം അവസരം നല്‍കിയിട്ടുണ്ട്. അച്ചടക്ക നടപടിയെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായ കെഎല്‍ രാഹുല്‍ ഏകദിന ടി20 ടീമില്‍ തിരിച്ചെത്തി.

ടി20 മത്സരങ്ങള്‍ക്കുള്ള ടീം

ടി20 മത്സരങ്ങള്‍ക്കുള്ള ടീം

ടി20 മത്സരങ്ങള്‍ക്കുള്ള ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, വിജയ് ശങ്കര്‍, യുസ് വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, സിദ്ധാര്‍ഥ് കൗള്‍, മായങ്ക് മാര്‍ഖണ്ഡെ.

ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീം

ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീം

ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, യുസ് വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍, ഋഷഭ് പന്ത്, സിദ്ധാര്‍ഥ് കൗള്‍.

അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീം

അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീം

അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യുസ് വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍.

Story first published: Friday, February 15, 2019, 18:34 [IST]
Other articles published on Feb 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X