വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സച്ചിനുവേണ്ടി വോട്ട് ചെയ്യൂ... ആരാധകരോട് അഭ്യര്‍ത്ഥിച്ച് വിരാട് കോലി

മുംബൈ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും അവിസ്മരണീയമായ കായിക മുഹൂര്‍ത്തത്തിനുള്ള ഗ്രേറ്റസ്റ്റ് ലോറസ് സ്‌പോര്‍ട്ടിങ് മൊമന്റ് 2000-2020 അവാര്‍ഡിനായി സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ലോകകപ്പ് നേട്ടത്തിന് വോട്ടു ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ട്വിറ്ററിലൂടെയാണ് സച്ചിനുവേണ്ടി ഓട്ട്‌ചെയ്യാന്‍ കോലി അഭ്യര്‍ത്ഥിച്ചത്. സുഹൃത്ത്, സഹതാരം, മാര്‍ഗദര്‍ശി, ആരാധന മൂര്‍ത്തി ഇവയെല്ലാമായ സച്ചിന് വോട്ടുചെയ്യണമെന്ന കുറിപ്പോടെയാണ് കോലിയുടെ ട്വീറ്റ്.

സച്ചിന്‍ ടീമിനൊപ്പം ലോകകപ്പ് ഉയര്‍ത്തി നില്‍ക്കുന്ന ചിത്രത്തോടൊപ്പം വോട്ട് ചെയ്യേണ്ട ലിങ്കും കോലി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 16 വരെയാണ് വോട്ട് ചെയ്യാന്‍ അവസരം. ജനുവരി 10നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 17നാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. ഒരു രാജ്യത്തിന്റെ ആവേശമായി ടീമിനെ കിരീടത്തിലേക്കെത്തിച്ച ഇതിഹാസ താരമെന്ന നിലയ്ക്കാണ് സച്ചിന്റെ ലോകകപ്പ് നേട്ടത്തെ പുരസ്‌കാരത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നിരവധി നാമനിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വോട്ടിങ്ങിലൂടെ 20 പേര്‍ക്കാണ് നാമനിര്‍ദേശം ലഭിച്ചത്.

virat-sachin

ആഘോഷം അതിരുകടന്നു, ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിന് ശാസന; പണികിട്ടുംആഘോഷം അതിരുകടന്നു, ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിന് ശാസന; പണികിട്ടും

സച്ചിന്‍ പുരസ്‌കാരത്തിനായി മത്സരിക്കുന്നത് മഹത്തായ കാര്യമെന്നാണ് ലോറസ് അക്കാദമി അംഗവും മുന്‍ ഓസീസ് ഇതിഹാസ നായകനുമായ സ്റ്റീവോ പറഞ്ഞത്. ആറ് ലോകകപ്പിന്റെ ഭാഗമായ താരമാണ് സച്ചിന്‍. ഇന്ത്യക്കുവേണ്ടി 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സും 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സും ഒരു ടി20യില്‍ നിന്ന് 10 റണ്‍സും സച്ചിന്‍ നേടിയിട്ടുണ്ട്. 46 ടെസ്റ്റ് വിക്കറ്റും 154 ഏകദിന വിക്കറ്റും ഒരു ടി20 വിക്കറ്റും സച്ചിന്റെ പേരിലുണ്ട്.

Story first published: Tuesday, February 11, 2020, 8:56 [IST]
Other articles published on Feb 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X