ഇംഗ്ലണ്ടിനുവേണ്ടി മൈതാനം ചെറുതാക്കി, ബാറ്റിങ് പിച്ചൊരുക്കി; വിചിത്ര സംഗതിയെന്ന് കോലി
ബര്‍മിങ്ഹാം: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 31 റണ്‍സിന് തകര്‍ത്തപ്പോള്‍ നിര്‍ണായകമായത് ഓപ്പണര്‍മാരുടെ ബാറ്റിങ്. പരിക്കില്‍ നിന്നും മോചിതനായെത്തിയ ജേസണ്‍ റോയിയും(66), ജോണി ബെയര്‍സ്‌റ്റോവും(111) ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ ബെന്‍സ്‌റ്റോക്ക്‌സിന്റെ (79) വെടിക്കെട്ടും ടീമിന് 337 റണ്‍സെടുക്കാന്‍ സഹായിച്ചു.
ലോകകപ്പില്‍ ഇതുവരെ കളിച്ചതില്‍ ഏറ്റവും ചെറിയ മൈതാനങ്ങളിലൊന്നാണ് എഡ്ജ്ബാസ്റ്റണിലേത്. സൗകര്യമുണ്ടായിരുന്നിട്ടും ബൗണ്ടറികള്‍ എല്ലാം ചെറുതാക്കിയതായി കാണാം. മാത്രമല്ല, ബൗളര്‍മാരെ ഒരുതരത്തിലും സഹായിക്കാത്ത ഫ് ളാറ്റ് പിച്ചാണ് ഒരുക്കിയിരുന്നത്. അതായത് ആതിഥേയ ടീം സെമിയിലെത്താന്‍ ലോകകപ്പ് സംഘാടകര്‍ ശ്രമിച്ചുവെന്ന സംശയമാണ് നിലനില്‍ക്കുന്നത്.

ബൗണ്ടറി ചെറുതാക്കി
മത്സരശേഷം മൈതാനത്തിന്റെ വെട്ടിച്ചുരുക്കലിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പ്രതികരിച്ചു. മത്സരത്തില്‍ ടോസ് നിര്‍ണായകമായിരുന്നെന്ന് കോലി പറഞ്ഞു. ബൗണ്ടിറിയെല്ലാം ചെറുതാക്കിയതായി കാണുന്നു. കേവലം 59 മീറ്ററാണ് കുറഞ്ഞ ബൗണ്ടറി ദൂരം. പിച്ചൊരുക്കിയത് ഫ് ളാറ്റ് ആയിട്ടും. ഇതാദ്യമായാണ് തങ്ങള്‍ക്ക് ഇത്തരമൊരു അനുഭവം. റിവേഴ്‌സ് സ്വീപ്പ് ചെയ്താല്‍ ബൗണ്ടറിയടിക്കാന്‍ എളുപ്പമായിരുന്നെന്നും കോലി ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിന് അനുകൂലം
റിവേഴ്‌സ് സ്വീപ്പ് ചെയ്യാന്‍ കഴിവുള്ള രണ്ടിലേറെ താരങ്ങള്‍ ഇംഗ്ലണ്ടിനുണ്ട്. അവര്‍ അതുവഴി യഥേഷ്ടം റണ്ണുകള്‍ കണ്ടെത്തുകയും ചെയ്തു. തോറ്റാല്‍ സെമി ഫൈനല്‍ സംശയത്തിലായിരുന്ന ഇംഗ്ലണ്ടിന് എല്ലാവിധത്തിലും സഹായകരമാകുന്നതാണ് മൈതാനമെന്നുറപ്പാണ്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് അവസാന ഓവറുകളില്‍ ദുഷ്‌കരമായിരിക്കുമെന്ന കണക്കുകൂട്ടലോടെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയും ചെയ്തു.

ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും
ഒരവസരത്തില്‍ തങ്ങള്‍ ലക്ഷ്യത്തിലേക്കെത്തിയതാണെന്ന് കോലി പറഞ്ഞു. ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ക്രീസിലുള്ളപ്പോള്‍ ഇന്ത്യ ജയിക്കുമെന്ന തോന്നലുളവാക്കിയിരുന്നു. എന്നാല്‍, വിക്കറ്റുകള്‍ നഷ്ടപ്പെട്ടതാണ് തിരിച്ചടിയായത്. ഇരുവരും പുറത്തായശേഷമെത്തിയ എംഎസ് ധോണിയും കേദാര്‍ ജാദവും മത്സരം പതുക്കെയാക്കുകയായിരുന്നെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, കോലി അത് നിഷേധിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications