For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'മാറ്റം മാത്രമാണ് സ്ഥായിയായുള്ളത്'; കോലിയുടെ ട്വിറ്റര്‍ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

മുംബൈ: കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി പോകുന്നത്. സമീപകാലത്തായി ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിക്കാത്ത കോലിയ്ക്ക് ക്യാപ്റ്റന്‍സിയിലും പിഴച്ചു. ഇക്കഴിഞ്ഞ ന്യൂസീലന്‍ഡ് പര്യടനം കോലിക്കും ഇന്ത്യക്കും മറക്കാനാവാത്ത ഒന്നാണ്. ടി20 പരമ്പര ജയിച്ചെങ്കിലും ഏകദിനവും ടെസ്റ്റും നാണം കെട്ടു തോറ്റു. ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ ഏറെ വിമര്‍ശനം കോലിക്ക് കേള്‍ക്കേണ്ടി വന്നു.

ഫോം ഔട്ടായ കോലിക്ക് പിന്തുണയുമായി പല പ്രമുഖരും രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ ന്യൂസീലന്‍ഡ് പര്യടനത്തിന് ശേഷം നാട്ടിലെത്തിയ കോലി ട്വിറ്ററിലിട്ട പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധധകര്‍. തന്റെ ചിത്രത്തോടൊപ്പം മാറ്റം മാത്രമാണ് സ്ഥായിയായുള്ളതെന്ന ക്യാപ്ഷനോടെയാണ് കോലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. കോലിക്ക് പിന്തുണ അറിയിച്ച് ആത്മവിശ്വാസം നല്‍കുന്ന നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയെത്തുന്നത്. ചാമ്പ്യന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്ന തരത്തിലാണ് കൂടുതലും കമന്റുകള്‍.

virat-twitter

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയുമാണ് ഇന്ത്യയുടെ മുന്നിലുള്ള അടുത്ത വെല്ലുവിളി. മാര്‍ച്ച് 29ന് ഐപിഎല്‍ ആരംഭിക്കാനിരിക്കെ കോലിയുടെ ഫോം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആരാധകരിലും ആശങ്ക സൃഷ്ടിക്കുന്നു. മികച്ച റെക്കോഡുകളുള്ള കോലിക്ക് തുടര്‍ച്ചയായ മത്സരങ്ങളുടെ സമ്മര്‍ദം തിരിച്ചടിയാവുന്നുവെന്നാണ് പല പ്രമുഖരും അഭിപ്രായപ്പെട്ടത്. മത്സരങ്ങള്‍ അധികമാണെന്നും അനിവാര്യ വിശ്രമം ലഭിക്കുന്നില്ലെന്നും കോലി തന്നെ വ്യക്തമാക്കിയിരുന്നു.

സമീപകാലത്തെ മോശം പ്രകടനം മൂലം ടെസ്റ്റ് റാങ്കിങ്ങില്‍ കോലിക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടിരുന്നു. അവസാന 11 ഇന്നിങ്‌സില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് കോലി നേടിയത്. നിലവില്‍ ലോക ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏകതാരം കൂടിയാണ് കോലി. ഇന്ത്യക്കുവേണ്ടി 86 ടെസ്റ്റില്‍ നിന്ന് 7240,248 ഏകദിനത്തില്‍ നിന്ന് 11867,82 ടി20യില്‍ നിന്ന് 2794 റണ്‍സ് എന്നിങ്ങനെയാണ് കോലി നേടിയത്. 281 മറ്റ് ടി20കളില്‍ നിന്നാണ് 8900 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Story first published: Friday, March 6, 2020, 18:05 [IST]
Other articles published on Mar 6, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+