ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കബഡി താരങ്ങള്‍ ആരൊക്കെയെന്ന് തെരഞ്ഞെടുത്ത് വിരാട് കോലി
മുംബൈ: പ്രോ കബഡി ലീഗ് വന്നതോടുകൂടി ഇന്ത്യയില്‍ കബഡി ആരാധകരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. കബഡി ആരാധകരായ ക്രിക്കറ്റ് കളിക്കാരും ഏറെയാണ്. ഇന്ത്യയുടെ ദേശീയ ടീമിലും കബഡിയോട് ഏറെ പ്രിയമുള്ള കളിക്കാരുണ്ട്. പ്രോ കബഡി ഏഴാം സീസണ്‍ മുംബൈ ലീഗിന്റെ ആദ്യദിനം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കബഡി ആരാധകരെ ആവേശത്തിലാഴ്ത്തി കളികാണാനെത്തുകയും ചെയ്തു.
ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയ ക്യാപ്റ്റന്‍ ഇന്ത്യന്‍ ടീമില്‍ കബഡി ടീമുണ്ടാക്കിയാല്‍ ആരൊക്കെ കളിക്കുമെന്ന ചോദ്യത്തിനും ഉത്തരം നല്‍കി. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കാണ് ടീമില്‍ കോലി പ്രഥമ പരിഗണന നല്‍കുന്നത്. രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, കെ എല്‍ രാഹുല്‍ എന്നിവര്‍ തീര്‍ച്ചയായും ടീമിലുണ്ടാകുമെന്ന് പരിപാടിക്കെത്തിയ വിരാട് കോലി പറഞ്ഞു.

കബഡി കളിക്കാന്‍ വലിയ രീതിയിലുള്ള കായികക്ഷമത ആവശ്യമാണെന്ന് കോലി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ധോണിയും ജഡേജയും തീര്‍ച്ചയായും കളിക്കും. ഉമേഷ് യാദവ് വളരെ കരുത്തനാണ്. പന്തും മോശമല്ല. ബുംറയ്ക്കും തിളങ്ങാന്‍ കഴിയും. തന്നെക്കാള്‍ ശാരീരികക്ഷമയുള്ളവരാണ് ഇവരെന്നതിനാല്‍ താന്‍ ടീമിലില്ല. കബഡി കളി താന്‍ നന്നായി ആസ്വദിക്കാറുണ്ടെന്നും കോലി വെളിപ്പെടുത്തി.
പ്രോ കബഡി ലീഗില്‍ രാഹുല്‍ ചൗധരിയാണ് കോലിയുടെ ഇഷ്ടതാരം. രാഹുല്‍ ചൗധരിയും അജയ് താക്കൂറും ക്രിക്കറ്റില്‍ താനും ധോണിയും പോലെയാണെന്ന് കോലി പറയുന്നു. വര്‍ഷങ്ങളായി സ്ഥിരതയോടെ കളിക്കുന്ന രാഹുല്‍ ആണ് തന്റെ ഫേവറിറ്റ്. പ്രോ കബഡി ലീഗിന് ഇന്ത്യന്‍ കായിക രംഗത്ത് കുതിപ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ കബഡി കളിക്കാരുടെ മികവാണ് കളിയെ ലോകോത്തരമാക്കിയതെന്നും ക്രിക്കറ്റ് ക്യാപ്റ്റന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications