Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റബാദയ്ക്കുള്ളത് നേരിട്ട് കൊടുക്കും; ബൗളറുടെ വിമര്‍ശനത്തിന് കോലിയുടെ മറുപടി

സതാംപ്ടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടുന്നതിന് തൊട്ടുമുന്‍പ് വാക്‌പോരാട്ടം മാറ്റിവെച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. തനിക്കെതിരെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കാഗിസോ റബാദ നടത്തിയ വിമര്‍ശനത്തില്‍നിന്നുമാണ് കോലി ഒഴിഞ്ഞുമാറിയത്. വിരാട് കോലിക്ക് പക്വതയില്ലെന്നും കളിക്കളത്തിലെ പെരുമാറ്റം അതുകൊണ്ടാണെന്നും റബാദ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഇതേക്കുറിച്ച് കോലിയോട് പത്രസമ്മേളനത്തില്‍ ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മടിച്ചു. റബാദയുമായി നേരിട്ട് സംസാരിച്ച് മറുപടികൊടുത്തുകൊള്ളാമെന്നാണ് കോലി പ്രതികരിച്ചത്. റബാദ തന്നെക്കുറിച്ച് പറഞ്ഞതെന്താണെന്ന് തനിക്കറിയില്ല. അതുകൊണ്ടുതന്നെ പത്രസമ്മേളത്തില്‍ റബാദയ്ക്കുള്ള മറുപടി പറയുന്നത് ശരിയല്ലെന്നും നേരിട്ടുകൊടുക്കാമെന്നുമാണ് കോലി വ്യക്തമാക്കിയത്.

കോലിക്കെതിരെ റബാദ

കോലിക്കെതിരെ റബാദ

കോലി കളിക്കളത്തില്‍ മോശമായി പെരുമാറുന്നെന്നാണ് റബാദയുടെ ആരോപണം. എല്ലാറ്റിനും തുടക്കമിടുന്നത് കോലിയാണെങ്കിലും തിരിച്ച് മറുപടി നല്‍കുമ്പോള്‍ കോലിക്ക് ദേഷ്യംവരുമെന്നും താരം പറഞ്ഞിരുന്നു. അസാധാരണ കളിക്കാരനാണ് കോലിയെങ്കിലും പക്വതിയില്ലായ്മ പ്രകടനമാണ്. കളിക്കളത്തില്‍ വാക്കുളെ നേരിടാന്‍ കോലിക്ക് കഴിയുന്നില്ലെന്നും റബാദ പറഞ്ഞിരുന്നു.

റബാദ് മികച്ച ബൗളര്‍

റബാദ് മികച്ച ബൗളര്‍

റബാദയ്‌ക്കെതിരെ ഒട്ടേറെ തവണ കളിച്ചിട്ടുണ്ടെന്ന് കോലി പറഞ്ഞു. അതുകൊണ്ടുതന്നെ എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കില്‍ നേരിട്ടു സംസാരിച്ചുതീര്‍ക്കാം. പത്രസമ്മേളത്തില്‍ അക്കാര്യം പറയാന്‍ കഴിയില്ല. റബാദ ലോക നിലവാരമുള്ള ബൗളരാണ്. തന്റേതായ ദിവസത്തില്‍ ബാറ്റിങ് നിരയ്ക്ക് ഭീഷണിയുയര്‍ത്താല്‍ റബാദയ്ക്ക് കഴിയുമെന്നും കോലി വ്യക്തമാക്കി.

ബൗളര്‍മാര്‍ക്ക് പരിക്ക്

ബൗളര്‍മാര്‍ക്ക് പരിക്ക്

ഡെയ്ല്‍ സ്‌റ്റെയ്ന്‍, ലുങ്കി എന്‍ഗിഡി എന്നിവര്‍ പരിക്കുമൂലം പുറത്തായതിനാല്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കുന്നില്ല. സ്റ്റെയ്ന്‍ ലോകകപ്പില്‍നിന്നുതന്നെ പിന്‍വാങ്ങിക്കഴിഞ്ഞു. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് കളിക്കാരുടെ പരിക്കും കനത്ത തിരിച്ചടിയാണ്. ബൗളര്‍മാരുടെ പരിക്ക് റബാദയുടെ ജോലിഭാരം വര്‍ധിപ്പിക്കും. ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിച്ച് ലോകകപ്പില്‍ സജീവമാകാമെന്ന് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.

Story first published: Wednesday, June 5, 2019, 14:19 [IST]
Other articles published on Jun 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+