മുംബൈ: സ്റ്റെലിന്റെ കാര്യത്തില്‍ ഇന്ത്യന്‍ നായകന് വിരാട് കോലി മറ്റ് താരങ്ങളേക്കാള്‍ ഒരു പടി മുന്നില്‍ത്തന്നെയാണ്. ബാറ്റിങ്ങിലെ രാജാവെന്നതുപോലെ ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റൈല്‍ രാജാവായ കോലിയുടെ പുതിയ ഹെയര്‍ സ്റ്റെലാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി കോലി തന്റെ ഹെയര്‍സ്റ്റൈലില്‍ വരുത്തിയ മാറ്റം ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.
ടോപ് കട്ട് ഹെയര്‍ സ്റ്റെലിലുള്ള കോലിയുടെ ചിത്രം കോലിയ്ുടെ ഹെയര്സ്റ്റൈലൊരുക്കിയ ആലിം ഹക്കിമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പുതു വര്‍ഷം,പുതിയ കട്ട്,രാജാവ് എന്ന ക്യാപ്ഷനോടെയാണ് ആലിം ചിത്രം പങ്കുവെച്ചത്. അധികം വൈകാതെ തന്നെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. കോലിയുടെ പുതിയ ലുക്ക് ഉഗ്രനെന്നാണ് സിനിമാ താരം അനില്‍ കപൂര്‍ കമന്റ് ചെയ്തത്. പുതിയ ലുക്കില്‍ മറ്റൊരു മികച്ച വര്‍ഷമാകട്ടെ കോലിക്കെന്നാണ് കൂടുതല്‍ ആരാധകരും ആശംസിച്ചത്.
സ്റ്റീവ് സ്മിത്തിനെ എങ്ങനെ പുറത്താക്കാം? ക്ലാസ് മറുപടിയുമായി ജസ്പ്രീത് ബൂംറ
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ഭാര്യയും ഹോളിവുഡ് താരവുമായ അനുഷ്ക ശര്‍മയ്ക്കൊപ്പം സ്വിസര്ലന്ഡിലായിരുന്നു കോലിയുണ്ടായിരുന്നത്. പുതുവര്‍ഷം ഹോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറിനുമൊപ്പമാണ് കോലി ആഘോഷിച്ചത്. പോയവര്‍ഷവും മൂന്ന് ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായത് കോലിയായിരുന്നു. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ജനുവരി അഞ്ചിനാണ് ആരംഭിക്കുന്നത്. അതിന് ശേഷം ഓസ്ട്രേലിയയുമായി ഏകദിനവും തുടര്‍ന്ന് ന്യൂസീലന്‍ഡിനെതിരേയും ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്.