കോലിയെ കലാഭവനിലെടുക്കുമോ?; സര്‍ഫ്രാസിനെ പരിഹസിച്ച് കോലിയുടെ മിമിക്രി
മാഞ്ചസ്റ്റര്‍: ആരാധകര്‍ കാത്തിരുന്ന ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കിയതോടെ പാക്കിസ്ഥാന്‍ ടീമിന് ട്രോളുകളുടെ പെരുമഴയാണ്. പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദാണ് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്കിരയായത്. കളിക്കളത്തിലെ മടിയന്‍ ഭാവവും കനത്ത തോല്‍വിയും സര്‍ഫ്രാസിനെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്.

ഇതിനിടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഒരു മിമിക്രി വീഡിയോയും പുറത്തുവരുന്നത്. പാക് ഇന്നിങ്‌സിന് തൊട്ടുമുന്‍പ് മറ്റു കളിക്കാര്‍ക്കൊപ്പം മൈതാനത്തിന് തൊട്ടരികിലെ ഡഗ് ഔട്ടില്‍ ഇരിക്കുകയായിരുന്നു കോലി. ഇവിടെവെച്ച് കോലി മിമിക്രി കാണിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുകയാണ്. പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസിനെയാണ് കോലി പരിഹസിക്കുന്നെതെന്നാണ് സൂചന.
Such a Character he is! 😍♥️#ViratKohli#mimicking#INDvPAK pic.twitter.com/XZhxXc26Uu
— Mubin (@_MuBean_) June 16, 2019
ഇന്ത്യന്‍ ഇന്നിങ്‌സിനിടെ സര്‍ഫ്രാസ് ബൗളര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതും നിരാശയോടെ കൈമലര്‍ത്തുന്നതും മിമിക്രിയിലുണ്ട്. 'ആമിര്‍ ബോള്‍ ലാ' എന്നാണ് കോലിയുടെ മിമിക്രിയെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. കോലിയുടെ മിമിക്രി കണ്ട് കുല്‍ദീപ് യാദവും കേദര്‍ ജാദവും പൊട്ടിച്ചിരിക്കുന്നതും കാണാം. അതേസമയം, കോലി യഥാര്‍ഥത്തില്‍ പറഞ്ഞത് അതുതന്നെയാണോയെന്ന് വ്യക്തവുമല്ല.
മത്സരത്തില്‍ ഇന്ത്യ 89 റണ്‍സിന് വിജയിച്ചിരുന്നു. 140 റണ്‍സെടുത്ത രോഹിത്തിന്റെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സെന്ന വിജയലക്ഷ്യം പാകിസ്ഥാന് മറികടക്കാനായില്ല. ഇടയ്ക്ക് മഴ വില്ലനായതോടെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിച്ചിരുന്നു. എന്നാല്‍ നിശ്ചിത 40 ഓവറില്‍ പാകിസ്ഥാന് ആറുവിക്കറ്റിന് 212 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. രോഹിത്തിനെ കൂടാതെ കെഎല്‍ രാഹുല്‍ 78 പന്തില്‍ 57 റണ്‍സെടുത്ത് മികച്ച പ്രകടനമാണ് നടത്തിയത്. 65 പന്തില്‍ 77 റണ്‍സെടുത്ത വിരാട് കോലിയും തിളങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications