Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇന്നേവരെ കണ്ടിട്ടില്ല ഇതുപോലൊരു ആരാധികയെ'; 87-കാരിയുടെ അനുഗ്രഹം തേടി കോലിയും രോഹിത്തും

വൈറലായ ഇന്ത്യയുടെ സൂപ്പര്‍ മുത്തശ്ശി അനുഗ്രഹം വാങ്ങി രോഹിതും കോലിയും | Oneindia Malayalam

ബര്‍മിങ്ഹാം: ഇന്ത്യ ബംഗ്ലാദേശ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം ആഘോഷിച്ചപ്പോള്‍ വിരാട് കോലിയുടെ സംഘത്തിനൊപ്പം താരമായത് 87-കാരിയായ ഒരു അമ്മൂമ്മ. ഇന്ത്യയുടെ മത്സരം കാണാന്‍ തുടക്കം മുതല്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന ചാരുലത പട്ടേല്‍ ആണ് കളിയിലുടനീളം ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്.

പ്രായം വകവെക്കാതെ സ്റ്റേഡിയത്തില്‍ യുവ ആരാധകര്‍ക്കൊപ്പം ഇന്ത്യന്‍ ടീമിനുവേണ്ടി കൈയ്യടിക്കുകയും വിസില്‍ വിളിക്കുകയും ചെയ്യുന്ന അമ്മൂമ്മയുടെ ദൃശ്യങ്ങള്‍ ചാനലുകളില്‍ കാണാമായിരുന്നു. മത്സരശേഷം മൈതാനത്തിനടുത്തെത്തിയും ഇവര്‍ ഇന്ത്യന്‍ ടീമിന്റെ ജയം ആഘോഷിച്ചു. വലിയ സ്‌ക്രീനില്‍ ഇന്ത്യന്‍ ടീം അംഗങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയ ചാരുലതയെ കാണാന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമെത്തുകയും ചെയ്തു.

ചിത്രവുമായി കോലി ട്വിറ്ററില്‍

ചാരുതലയുടെ കാലില്‍തൊട്ട് വിരാട് കോലി അനുഗ്രഹം വാങ്ങുന്ന ചിത്രങ്ങളും പിന്നീട് പുറത്തുവന്നു. കോലി തന്റെ ട്വിറ്ററിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇന്നേവരെ ക്രിക്കറ്റിനോട് ഇത്രയും പാഷനും സമര്‍പ്പണവുമുള്ള ഒരു ആരാധികയെ കണ്ടിട്ടില്ലെന്ന് കോലി പറഞ്ഞു. പ്രായം വെറും അക്കങ്ങള്‍ മാത്രമാണ്. അവരുടെ അനുഗ്രഹത്തോടെ അടുത്ത കളിയിലേക്ക് എന്നും കോലി കുറിച്ചു.

ഇന്ത്യന്‍ തരങ്ങള്‍ കുട്ടികളെപ്പോലെ

ഇന്ത്യന്‍ തരങ്ങള്‍ കുട്ടികളെപ്പോലെ

മത്സരശേഷവും ചാനലുകളിലെ പ്രധാന താരമായിരുന്നു അമ്മൂമ്മ. അവരുമായുള്ള പ്രത്യേക അഭിമുഖത്തിനും അവതാരകര്‍ തയ്യാറായി. ഇന്ത്യന്‍ ടീമിനെ താന്‍ അത്രയുമധികം ഇഷ്ടപ്പെടുന്നതായും എല്ലാ കളിക്കാരും തന്റെ കുട്ടികളെപ്പോലെയാണെന്നും അവര്‍ പറഞ്ഞു. അമ്മൂമ്മ തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരവും. ട്വിറ്ററിലും ഫേസ്ബുക്കിലും ഉള്‍പ്പെടെ ഇവരുടെ വീഡിയോ അതിവേഗം പ്രചരിക്കുകയാണ്.

ഇന്ത്യയുടെ വിജയം

ഇന്ത്യയുടെ വിജയം

ബംഗ്ലാദേശിനെതിരെ ഇന്ത്യ 28 റണ്‍സിന്റെ ജയമാണ് ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 314 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശ് 286 റണ്‍സിന് എല്ലാവരും പുറത്തായി. ജസ്പ്രീത് ബുംറയും മികച്ച ബൗളിംഗും രോഹിത് ശര്‍മയുടെ(104) സെഞ്ച്വറിയില്‍ മത്സരത്തില്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുകയായിരുന്നു. രോഹിത്താണ് കളിയിലെ താരം. ബുംറ നാല് വിക്കറ്റ് വീഴ്ത്തി.


Story first published: Wednesday, July 3, 2019, 10:11 [IST]
Other articles published on Jul 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+