വെറും 57 റണ്‍സ് മാത്രം മതി, വിരാട് കോലി വമ്പന്‍ ലോക റെക്കോര്‍ഡിന് തൊട്ടരികെ
നോട്ടിങ്ഹാം: ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ അഭാവം ടീമില്‍ നിഴലിക്കും. കെ എല്‍ രാഹുലാണ് പകരക്കാരനായി എത്തുന്നതെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലിക്ക് തന്റെ ചുമലിലെ ഭാരം അധികമാകുമെന്നുറപ്പാണ്. ഓപ്പണിങ്ങില്‍ തിളങ്ങിയില്ലെങ്കില്‍ കോലിയിലാകും ഇന്ത്യന്‍ പ്രതീക്ഷയെല്ലാം.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കാര്യമായി സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ 82 റണ്‍സടിച്ച കോലി ഇന്ത്യയുടെ സ്‌കോര്‍ 350 കടത്താന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ന്യൂസിലന്‍ഡിന്റെ നിലവാരമുള്ള പേസ് ആക്രമണത്തെ കോലി ഏതു രീതിയിലാണ് നേരിടാന്‍ പോകുന്നതെന്നത് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുകയാണ്.
ഇതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഏകദിന കരിയറിലെ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടും. ഏകദിനത്തില്‍ അതിവേഗം 11000 റണ്‍സ് നേടുന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡും കോലിയെ കാത്തിരിക്കുന്നുണ്ട്. കേവലം 57 റണ്‍സ് കൂടി ചേര്‍ത്താല്‍ കോലി 11000 റണ്‍സിലെത്തും. അതിവേഗം 10000 റണ്‍സ് നേടിയെന്ന റെക്കോര്‍ഡ് നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കറില്‍നിന്നും കോലി സ്വന്തമാക്കിയിരുന്നു.
ഇപ്പോള്‍ 221 ഇന്നിങ്‌സുകളില്‍നിന്നായി കോലി 10943 റണ്‍സ് നേടിയുണ്ട്. 11000 തികച്ചാല്‍ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും ലോകത്തില്‍ ഒന്‍പതാമനുമാകും. സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് നേരത്തെ ഈ നാഴികക്കല്ലു പിന്നിട്ടവര്‍. ഗാംഗുലിയുടെ 11363 റണ്‍സ് ഈ ലോകകപ്പില്‍തന്നെ മറികടക്കാനുള്ള അവസരവും കോലിക്കു മുന്നിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications