ലോകകപ്പില്‍ സച്ചിന്റെയും ലാറയുടേയും വമ്പന്‍ ലോക റെക്കോര്‍ഡ് മറികടക്കാനൊരുങ്ങി കോലി
ലണ്ടന്‍: റെക്കോര്‍ഡുകള്‍ മറികടക്കുന്നത് ശീലമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ലോകക്രിക്കറ്റിലെ മഹാരഥന്മാരായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും ബ്രയാന്‍ ലാറയുടെയും ഒരു വമ്പന്‍ റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങുന്നു. ലോകകപ്പില്‍ ശനിയാഴ്ച അഫ്ഗാനിസ്ഥാനെ നേരിടാനൊരുങ്ങുന്ന കോലിക്ക് 104 റണ്‍സ് നേടാനായാല്‍ ഇരുവരുടെയും റെക്കോര്‍ഡ് മറികടക്കാനാകും.
സമീപകാലത്ത് സച്ചിന്റെ റെക്കോര്‍ഡുകല്‍ പലതും മറികടക്കുന്നത് കോലി ശീലമാക്കിയിരുന്നു. മിക്ക മത്സരങ്ങളിലും ഏതെങ്കിലുമൊരു റെക്കോര്‍ഡ് കോലി തന്റെ പേരിലാക്കാറുണ്ട്. ലോകകപ്പിലും അത് തുടരുകയാണ്. പാക്കിസ്ഥാനെതിരായ മത്സരത്തിലൂടെ അതിവേഗം 11,000 റണ്‍സ് മറികടക്കുന്ന താരമായി കോലി മാറിയിരുന്നു. സച്ചിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് കോലി മറികടന്നത്.

സച്ചിന്റെയും ലാറയുടെയും റെക്കോര്‍ഡ്
ഇത്തവണ സച്ചിന്‍ മാത്രമല്ല വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ ഒരു റെക്കോര്‍ഡും കൂടിയാണ് കോലി സ്വന്തമാക്കാനൊരുങ്ങുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് തികയ്ക്കാന്‍ കോലിക്ക് 104 റണ്‍സ് കൂടി മതിയാകും. നേട്ടത്തിലെത്തിയാല്‍ അതിവേഗം ഈ നാഴികക്കല്ല് മറികടക്കുന്ന താരമാകും കോലി. ലാറയും സച്ചിനും 453 ഇന്നിങ്‌സുകളില്‍നിന്നായാണ് ഇത്രയും റണ്‍സ് മറികടന്നതെങ്കില്‍ കോലി ഇതുവരെയായി 415 ഇന്നിങ്‌സുകള്‍ മാത്രമാണ് കളിച്ചത്.

സച്ചിനും ദ്രാവിഡും മാത്രം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന പന്ത്രണ്ടാമത്തെ കളിക്കാരനാകും കോലി. ഇന്ത്യയില്‍ കോലിക്ക് മുന്‍പ് രണ്ടു കളിക്കാര്‍ മാത്രമാണ് ഇത്രയും റണ്‍സ് മറികടന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍(34,357), രാഹുല്‍ ദ്രാവിഡ്(24,208) എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്. ഏകദിനത്തില്‍ 11,020 റണ്‍സും, ടെസ്റ്റില്‍ 6613 റണ്‍സും, ടി20യില്‍ 2263 റണ്‍സും കോലി ഇതുവരെയായി നേടിയിട്ടുണ്ട്.

ലോകകപ്പിലെ പ്രകടനം
ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പില്‍ കോലി മികച്ച പ്രകടനമാണ് ഇതുവരെയായി പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിളങ്ങാനായില്ലെങ്കിലും ഓസ്‌ട്രേലിയ(82), പാക്കിസ്ഥാന്‍(77) ടീമുകള്‍ക്കെതിരെ അര്‍ധശതകം നേടി വിജയത്തില്‍ നിര്‍ണായകമായി. അഫ്ഗാനിസ്ഥാനെതിരെ ഇത്തവണ ലോകകപ്പിലെ ആദ്യ സെഞ്ച്വറി ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications