ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ഒരിക്കല്‍ക്കൂടി ലോകത്തിലെ സമ്പന്നരായി കായികതാരങ്ങളുടെ ഫോബ്സ് പട്ടികയില്‍ ഇടം നേടുന്ന ഏക ഇന്ത്യക്കാരനായി. കഴിഞ്ഞവര്‍ഷം 83-ാം സ്ഥാനത്തായിരുന്ന കോലി ഇത്തവണ നൂറാം സ്ഥാനത്താണ്. പരസ്യ വരുമാനത്തില്‍ ഒരു മില്യണ്‍ ഡോളിന്റെ കുറവാണ് കോലിക്ക് ഉണ്ടായിരിക്കുന്നത്. നൂറ് താരങ്ങളുടെ പട്ടികയാണ് ഫോര്‍ബ്സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
തന്റെ സല്യൂട്ട് അനുകരിച്ച ഷമിക്ക് ഹിന്ദിയില്‍ മറുപടി പറഞ്ഞ് ഷെല്‍ഡന്‍ കോട്രെല്‍
പട്ടികയില്‍ ഫുട്ബോള്‍ താരങ്ങള്‍ക്കാണ് ആധിപത്യം. ആദ്യ മൂന്ന് സ്ഥാനങ്ങളും ഫുട്ബോളര്‍മാര്‍ കൈയടക്കി. ഒന്നാം സ്ഥാനത്ത് ബാഴ്സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സിയാണ്. 127 മില്യണ്‍ യു.എസ്. ഡോളറാണ് മെസ്സിയുടെ വാര്‍ഷിക വരുമാനം. ഇതില്‍ 92 മില്യണ്‍ ഡോളര്‍ കളിയിലൂടെയും 35 മില്യണ്‍ ഡോളര്‍ പരസ്യങ്ങളിലൂടെയുമാണ്. കഴിഞ്ഞവര്‍ഷം രണ്ടാം സ്ഥാനത്തായിരുന്നു മെസ്സി.
ബോക്സിങ് ഇതിഹാസം ഫ്ലോയ്ഡ് മെയ്വെതറായിരുന്നു കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. 109 മില്യണ്‍ ഡോളറാണ് ക്രിസ്റ്റിയാനോയുടെ വരുമാനം. ഇതില്‍ 65 മില്യണ്‍ കളിയില്‍ നിന്ും 44 മില്യണ്‍ പരസ്യങ്ങളില്‍ നിന്നും. കഴിഞ്ഞവര്‍ഷം ക്രിസ്റ്റ്യാനോ മൂന്നാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞവര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്നു ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മറാണ് ഇത്തവണ മൂന്നാം സ്ഥാനത്ത്. 75 മില്യണ്‍ പ്രതിഫലവും 30 മില്യണ്‍ പരസ്യവരുമാനവും ഉള്‍പ്പെടെ 105 മില്യണ്‍ ഡോളറാണ് നെയ്മറിന്റെ വരുമാനം. മെക്സിക്കന്‍ ബോക്സര്‍ കാന്ലോ അല്‍വാരസാണ് നാലാം സ്ഥാനത്ത്. 94 മില്യണ്‍ ഡോളറാണ് വരുമാനം. ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡററാണ് അഞ്ചാം സ്ഥാനത്ത്. 86 മില്യണ്‍ പരസ്യ വരുമാനവും 7.4 മില്യണ്‍ കളിയില്‍നിന്നുള്ള പ്രതിഫലവുമാണ് ഫെഡറര്‍ക്കുള്ളത്.