കോലി ഐപിഎല്ലിനുള്ള ഒരുക്കം തുടങ്ങി; തകര്‍പ്പന്‍ ഹെയര്‍സ്റ്റൈല്‍ ചിത്രം പുറത്ത്
ബെംഗളുരു: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി ഐപിഎല്ലിനായുള്ള ഒരുക്കം തുടങ്ങി. ഇത്തവണ ഐപിഎല്ലില്‍ പുത്തന്‍ ഹെയര്‍ സ്‌റ്റൈലുമായാണ് ബെംഗളുരു ക്യാപ്റ്റന്‍ കൂടിയായ കോലിയുടെ വരവ്. ഹെയര്‍ സ്‌റ്റൈല്‍ ഒരുക്കുന്ന ചിത്രം പുറത്തുവിട്ട് സൂപ്പര്‍താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
സ്റ്റൈല്‍ മാസ്റ്റര്‍ അലിഖാന്റെ മഹത്തായ സ്റ്റൈലെന്നും കോലി തന്റെ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ഈ മാസം തന്നെയാണ് കോലി പുതിയ ടാറ്റൂവും ശരീരത്തില്‍ പതിപ്പിച്ചത്. ഇതിന്റെ ചിത്രവും താരം പങ്കുവെച്ചിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും ദൈവങ്ങളുടേത് ഉള്‍പ്പെടെയുള്ള ടാറ്റൂകള്‍ കോലി പതിപ്പിച്ചിട്ടുണ്ട്.

ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ട്രോഫി പരമ്പരയില്‍ നിന്നും കോലി അവധിയെടുത്തിരുന്നു. അടുത്തിടെ വിവാഹിതനായ കോലി ഭാര്യ അനുഷ്‌കയുമൊത്ത് ചുറ്റിക്കറങ്ങാനും സമയം ചെലവഴിച്ചു. ഐപിഎല്ലിന് ഒരുങ്ങാന്‍ കൂടിയായിരുന്നു കോലിയുടെ പിന്മാറ്റം. ഇത്തവണ ഐപിഎല്‍ ബെംഗളുരുവില്‍ എത്താനുള്ള ഉറച്ച തീരുമാനത്തിലാണ് കോലിയും സംഘവും. വമ്പന്‍ താരനിരയുണ്ടെങ്കിലും ഇന്നേവരെ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സിന് ഐപിഎല്‍ കിട്ടാക്കനിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications