Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിലും കോലിക്ക് അനുഷ്‌കയെ വിട്ടൊരു കളിയില്ല; ഓരോ നിമിഷവും ആഘോഷിക്കുകയാണ്

ബര്‍മിങ്ഹാം: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആരാധിക്കപ്പെടുന്ന സ്‌പോര്‍ട്‌സ് താരങ്ങളില്‍ ഒരാളാണ് വിരാട് കോലി. ഈയിടെ നടത്തിയ സര്‍വ്വെയില്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്‌പോര്‍ട്‌സ് താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഈ ഇന്ത്യന്‍ ക്യാപ്റ്റന്റെ നില്‍പ്പ്. എംഎസ് ധോണിയും, സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് താരത്തിന് മുന്നിലുള്ളത്. ആരാധകരുടെ എണ്ണമേറുമ്പോള്‍ സ്വാഭാവികമായ ജീവിതം ആസ്വദിക്കാന്‍ പലപ്പോളും താരങ്ങള്‍ ഏറെ ബുദ്ധിമുട്ടാറുണ്ട്.

virat-anushka

അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങള്‍ വിദേശരാജ്യങ്ങളിലാണ് സാധാരണ മനുഷ്യനെ പോലെ ജീവിക്കാന്‍ അവസരം കണ്ടെത്തുന്നത്. ചിലപ്പോള്‍ ഔദ്യോഗിക പരിപാടികള്‍ക്കിടയിലും ഇതിനുള്ള വഴിയാക്കി മാറ്റും. സ്വദേശത്ത് ഏറെ ബുദ്ധിമുട്ടുള്ള സ്വാതന്ത്ര്യമാണ് ഇവര്‍ വിദേശത്ത് ആസ്വദിക്കുക. ഭാര്യയും ഭര്‍ത്താവും ഒരുപോലെ സൂപ്പര്‍താരങ്ങളായ കുടുംബമാണ് വിരാടിന്റേത്. ഭാര്യ അനുഷ്‌ക ശര്‍മ ബോളിവുഡ് താരവും.

ഇംഗ്ലണ്ടില്‍ തങ്ങളുടെ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ് വിരാടും, അനുഷ്‌കയും. ഇതിന്റെ തെളിവുകള്‍ ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നു. 'വെറുതെ ഇങ്ങനെ നടക്കുന്നതാണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള കാര്യം', എന്നാണ് ഇംഗ്ലണ്ടില്‍ അനുഷ്‌കയ്‌ക്കൊപ്പമുള്ള ചിത്രത്തിന് കോലി നല്‍കിയ തലക്കെട്ട്. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ആഗസ്റ്റ് 1ന് ആരംഭിക്കും.

ഇംഗ്ലണ്ടില്‍ നടക്കുന്ന ഇന്ത്യന്‍ പര്യടനത്തില്‍ പങ്കാളികളെ പ്രോത്സാഹിപ്പിക്കാന്‍ താരഭാര്യമാരും, കാമുകിമാരും എത്തിയിട്ടുണ്ട്. സ്റ്റേഡിയത്തില്‍ ഈ സംഘത്തെ നയിക്കുന്നത് ക്യാപ്റ്റന്റെ ഭാര്യയായ അനുഷ്‌കയാണ്. മൂന്നാം ടെസ്റ്റ് വരെ ടീം അംഗങ്ങള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്നും അകന്ന് നില്‍ക്കേണ്ടി വരുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

Story first published: Monday, July 30, 2018, 16:41 [IST]
Other articles published on Jul 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+